അയോധ്യക്കേസ് വാദം സുപ്രീംകോടതിയില്‍ അവസാനിച്ചു. 40 ദിവസം നീണ്ട വാദം ഇന്ന് അവസാനിപ്പിച്ച കോടതി കേസില്‍ വിധി പറയാനായി മാറ്റി. വാര്‍ത്തകളിലും രാഷ്ട്രീയ കളത്തിലും നിറഞ്ഞുനിന്ന അയോധ്യ കേസിന്റെ വിധി നവംബര്‍ 17 നു മുമ്പ് ഉണ്ടാകുമെന്നാണ് ഏവരും  പ്രതീക്ഷിക്കുന്നത്. കേസില്‍ വാദം കേള്‍ക്കുന്ന അഞ്ചംഗ ബെഞ്ച് തലവനായ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നവംബര്‍ 17 നാണ് വിരമിക്കുന്നത്. ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുമ്പ് അയോധ്യക്കേസ് വിധി പറയുമെന്നാണ് ഇപ്പോൾ ഉള്ള സൂചന.

കേസില്‍ മധ്യസ്ഥശ്രമം പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറു മുതല്‍ എല്ലാ ദിവസവും വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. മുന്‍ സുപ്രീംകോടതി ജഡ്ജി എഫ്എംഐ ഖലിഫള്ള, ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ സമിതിയെയാണ് മധ്യസ്ഥ ചര്‍ച്ചയ്ക്കായി കോടതി നിയോഗിച്ചത്. മാര്‍ച്ച് എട്ടിനാണ് കേസിലെ കക്ഷികളുമായി മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തി അയോധ്യവിഷയം പരിഹരിക്കാന്‍ സുപ്രീംകോടതി സമിതിയെ ചുമതലപ്പെടുത്തിയത്

మరింత సమాచారం తెలుసుకోండి: