വില്‍പ്പനക്കായി വെച്ചിരുന്ന കുട്ടികള്‍ക്കുള്ള 33000 ജോണ്‍സ്ണ്‍ ആന്റ് ജോണ്‍സണ്‍ പൗഡര്‍ ബോട്ടിലുകള്‍ തിരികെ വിളിച്ചു. ആസ്ബസ്‌റ്റോസിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൗഡര്‍ തിരികെ വിളിച്ചത് എന്നാണ് പ്രാഥമിക നിഗമനം. 

പൗഡര്‍ തിരിച്ച് വിളിക്കാനുള്ള തീരുമാനത്തില്‍ കമ്പനിക്ക് ഓഹരി കമ്പോളത്തില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഏതാണ്ട് ആറ് ശതമാനാണ് ഓഹരി വിലയില്‍ ഇടിവുണ്ടായത്. ക്യാന്‍സറിന് പോലും കാരണമാകുന്ന പദാര്‍ത്ഥമാണ് ആസ്ബസ്‌റ്റോസിന്റെ എന്നാണ് അമേരിക്കയില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍.ഇപ്പോള്‍ തന്നെ കമ്പനിക്ക് വിവിധ ഉല്‍പന്നങ്ങളുടെ പേരില്‍ 15000 ത്തിലേറെ കേസുകള്‍ ലോകത്താകമാനം ഉണ്ട്. ഇതിന് പിന്നാലെയാണ് കുഞ്ഞുങ്ങളില്‍ മെസോതൊലിയോമ എന്ന രോഗാവസ്ഥയക്ക് കാരണമാകുന്ന ആസ്ബറ്റോസിന്റെ അളവും കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിൽ വിലാപനക്കായി കൊണ്ടുപോയ ബോട്ടിലുകൾ ആണ് ഇവ. 

మరింత సమాచారం తెలుసుకోండి: