കനത്തമഴ തീവണ്ടി ഗതാഗതം താറുമാറാക്കി. എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളിലെ പാളങ്ങള്‍  പൂർണമായും വെള്ളത്തില്‍ മുങ്ങി.

സൗത്ത് സ്റ്റേഷനില്‍ പ്ലാറ്റ്ഫോമിനോളം വെള്ളമുയര്‍ന്നു. നോര്‍ത്തില്‍ വെള്ളംകയറി ഓട്ടോമാറ്റിക് സിഗ്‌നലുകള്‍ തകരാറിലായി. രാവിലെ ആറുമുതല്‍ തീവണ്ടികള്‍ കടത്തിവിടാന്‍ കഴിയാതെയായി. സൗത്ത് സ്റ്റേഷന്‍ ഉച്ചയ്ക്കു മൂന്നിനുശേഷമാണ് ഭാഗികമായി പ്രവര്‍ത്തനക്ഷമമായത്. 12 പാസഞ്ചറുകളും നാല് എക്‌സ്പ്രസുകളും റദ്ദാക്കുകയും 26 തീവണ്ടികള്‍ ഭാഗികമായി റദ്ദാക്കുകയും ചെയ്തു.

ചൊവ്വാഴ്ച കണ്ണൂരില്‍നിന്ന് പുലര്‍ച്ചെ പുറപ്പെടുന്ന തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്‌സ്പ്രസ് (12081), ബെംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി, എറണാകുളത്തുനിന്നു പുറപ്പെടുന്ന പാസഞ്ചര്‍ ട്രെയിനുകളായ ഗുരുവായൂര്‍-പുനലൂര്‍ (56365), പുനലൂര്‍-ഗുരുവായൂര്‍ (56366), ഷൊര്‍ണൂര്‍-എറണാകുളം (56361), എറണാകുളം-ആലപ്പുഴ (56379), കായംകുളം-എറണാകുളം (56380), കൊല്ലം-കോട്ടയം (56394), കോട്ടയം-കൊല്ലം (56393) വണ്ടികള്‍ എന്നീ  വണ്ടികൾ റദ്ധാക്കി. 

మరింత సమాచారం తెలుసుకోండి: