തെക്കൻ ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാർ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ ഫലമായാണ് മഴ ഉണ്ടാകുന്നതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴയുണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ് ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ മേഖല രൂപംകൊണ്ടിട്ടുണ്ട്. ഇത് 29 ന് കന്യാകുമാരി മേഖലക്ക് മുകളിലായി കൂടുതൽ ശക്തി പ്രാപിക്കാനും 31 ന് ലക്ഷദ്വീപ്- മാലദ്വീപ് മേഖലക്ക് മുകളിലായി അതിതീവ്ര ന്യൂനമർദ്ദമാകാനും സാധ്യതയുള്ളതായി റിപ്പോർട്ടിൽ പറയുന്നു. ഈ ദിവസങ്ങളിൽ കടൽ കൂടുതൽ പ്രക്ഷുബ്‍ധമാകാൻ സാധ്യതയുണ്ട്. അതിനാൽ ഈ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ സംസ്ഥാന ദുരന്ത നിർവരണ അതോറിറ്റി മത്സ്യത്തൊഴിലാളികൾക്ക് കർശന നിർദേശം നൽകുന്നുണ്ട് ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിച്ചു വരികയാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

మరింత సమాచారం తెలుసుకోండి: