വാളയാർ പീഡനക്കേസ് വാദിച്ച പബ്ലിക്ക് പ്രോസിക്യൂട്ടറെ മാറ്റാൻ തീരുമാനമായി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വിചാരണ കോടതിയിൽ അപ്പീൽ പോകുമെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ മഞ്ചേരി ശ്രീധരൻ നായർ പറഞ്ഞു. കേസിൽ തുടരന്വേഷണത്തിന് കോടതിയെ സമീപിക്കും. തുടർവിചാരണ നടത്താൻ എല്ലാ സാധ്യതകളും തേടാനും തീരുമാനം എടുത്തിട്ടുണ്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവിലാണ് പ്രോസിക്യൂഷൻ ഡയറക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. വാളയാർ കേസിൽ പ്രതികളെ വെറുതേവിട്ട സംഭവത്തിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കേസിൽ വീഴ്ച സംഭവിച്ചതായി പട്ടിക ജാതി-പട്ടിക വർഗ കമ്മീഷനും കണ്ടെത്തിയിട്ടുണ്ട്. കേസിൽ സിബിഐ അന്വേഷണം ആവശ്യമാണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. കേസിൽ പുനരന്വേഷണമാണോ സിബിഐ അന്വേഷണമാണോ വേണ്ടതെന്ന് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

మరింత సమాచారం తెలుసుకోండి: