അറബിക്കടലില്‍ രൂപം കൊണ്ട മഹാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടല്‍ക്ഷോഭം ശക്തം. എറണാകുളത്തെ ചെല്ലാനം, നായരമ്പലം, എടവനക്കാട് എന്നിവിടങ്ങളില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറി.

പാറശ്ശാലയ്ക്ക് സമീപം റെയില്‍പ്പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് പരശ്ശുറാം എക്‌സ്പ്രസ് പിടിച്ചിട്ടു. ഞാറയ്ക്കല്‍ പറവൂര്‍ മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായിരിക്കുകയാണ്.

നായരമ്പലത്ത് 50ലേറെ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. ഫോര്‍ട്ട് കൊച്ചിയില്‍ 15ലേറെ മീന്‍ പിടുത്ത വള്ളങ്ങള്‍ തകര്‍ന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് മുന്‍പ് മഹാ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്നാണ് കണക്കാക്കുന്നത്. മഴയെ തുടർന്ന് ട്രെയിൻ ഗതാഗതം താറുമാറായി. മണ്ണിടിച്ചിൽ ഉണ്ടായ സലങ്ങളിൽ അത് നീക്കം ചെയ്തതിനു ശേഷമാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. മഴ  ദിവസം  തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു 

మరింత సమాచారం తెలుసుకోండి: