ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷ നിരീക്ഷണ കേന്ദ്രത്തിലെ റിപ്പോർട്ട് . വരുംദിവസങ്ങളില്‍ ഇത് ഒഡീഷയ്ക്ക് അരികിലൂടെ പശ്ചിമബംഗാള്‍ ഭാഗത്തുകൂടി ബംഗ്ലാദേശിലേയ്ക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ക്യാര്‍, മഹ എന്നിവയ്ക്കു ശേഷം രണ്ടാഴ്ചയിക്കിടെയുണ്ടാകുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ബുള്‍ബുള്‍.

ബുള്‍ബുള്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകളിലും ഒഡീഷയുടെ വടക്കന്‍ തീരങ്ങളിലും പശ്ചിമബംഗാളിലും ശക്തമായ മഴയുണ്ടാവാന്‍ സാധ്യതയുണ്ട്. 70 മുതല്‍ 90 കി.മീ. വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിക്കാനും വാര്‍ത്താവിനിമയ-വൈദ്യുതി ബന്ധം തകരാറിലാവാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. അടുത്ത ദിവസങ്ങളില്‍ ഈ മേഖലയില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും അതീവ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. 

మరింత సమాచారం తెలుసుకోండి: