ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോ (എൻസിആർബി)യുടെ റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിൽ 2016 ൽ രാജ്യത്ത് 11,379 കർഷകർ ആത്മഹത്യ ചെയ്തു.ഒരു മാസം 948 ആത്മഹത്യകൾ; ദിവസം 31 ഉം. ഇതിൽ 8.6 ശതമാനം പേർ സ്ത്രീകളാണ്. എൻസിആർബി മോദി സർക്കാരിന്റെ കാലത്തെ കണക്ക് നാലു വർഷത്തിനു ശേഷമാണ് പുറത്തു വിടുന്നത്. മൊത്തത്തിൽ കർഷക ആത്മഹത്യ 21 ശതമാനം കുറഞ്ഞപ്പോൾ, കർഷക തൊഴിലാളികളുടെ എണ്ണം 10 ശതമാനം വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ആത്മഹത്യയുടെ കാരണങ്ങൾ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. മുൻ വർഷങ്ങളിൽ വിളനാശം,  രോഗം, കുടുംബ പ്രശ്നങ്ങൾ, വായ്പ എന്നിങ്ങനെ തരംതിരിച്ച് കാരണങ്ങൾ വെളിപ്പെടുത്തിയിരുന്നു. 2015 ലായിരുന്നു എൻസിആർബി ഇതിനുമുമ്പു റിപ്പോർട്ട് പുറത്തുവിട്ടത്.  റിപ്പോർട്ട് പ്രകാരം, ഏറ്റവും കൂടുതൽ കർഷകർ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനമായി മഹാരാഷ്ട്ര തുടരുന്നു. 3,661 േപർ മഹാരാഷ്ട്രയിൽ ജീവനൊടുക്കി.കർഷക ആത്മഹത്യയിൽ രണ്ടാം സ്ഥാനം കർണാടകയ്ക്കാണ്. 2016 ൽ രേഖപ്പെടുത്തിയത് 2,079 ആത്മഹത്യകൾ.  കർഷക ആത്മഹത്യകളെക്കുറിച്ചുള്ള റിപ്പോർട്ട് സർക്കാർ മറച്ചുവയ്ക്കുന്നതായി കോൺഗ്രസ് നേതാവ് പ്രിയങ്ക  ഗാന്ധി ആരോപിച്ചു. ‘ബിജെപി സർക്കാർ സത്യത്തെ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്?  സർക്കാരിന്റെ ഭരണത്തിൽ കർഷകർ തുടർച്ചയായി ആത്മഹത്യ ചെയ്യപ്പെടുന്നു.  അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുപകരം കർഷക ആത്മഹത്യ സംബന്ധിച്ച റിപ്പോർട്ടിനെ മറച്ചുവയ്ക്കുന്നത്  കൂടുതൽ ഉചിതമാണെന്ന് സർക്കാർ കരുതുന്നു. കർഷകർക്ക് ശരിയായ വിലയും സൗകര്യങ്ങളും ബഹുമാനവും നൽകണം’ – പ്രിയ ട്വീറ്റ് ചെയ്തു.

మరింత సమాచారం తెలుసుకోండి: