തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി കെ.ശ്രീകുമാറിനെ തിരഞ്ഞെടുത്തു. രാവിലെ 11-ന് കൗണ്‍സില്‍ ഹാളില്‍ നടന്ന വോട്ടെടുപ്പില്‍ ബിജെപിയുടെ എം.ആര്‍.ഗോപന്‍, യുഡിഎഫിന്റെ ഡി.അനില്‍ കുമാര്‍ എന്നിവരെ പരാജയപ്പെടുത്തിയാണ് സിപിഎമ്മിന്റെ ശ്രീകുമാര്‍ വിജയിച്ചത്.മേയറായിരുന്ന വി.കെ.പ്രശാന്ത് എം.എല്‍.എ. ആയി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനത്തേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനായ കെ.ശ്രീകുമാര്‍ സിപിഎം വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗമാണ്.

മൂന്നു സ്ഥാനാര്‍ഥികള്‍ ഉണ്ടായതിനാല്‍ രണ്ടു റൗണ്ടുകളിലായിട്ടാണ് വാട്ടെടുപ്പ് നടന്നത്. ആദ്യഘട്ടത്തില്‍ ഏറ്റവും കുറഞ്ഞ വോട്ടുകിട്ടിയ യുഡിഎഫ് സ്ഥാനാര്‍ഥി ഡി.അനില്‍കുമാറിനെ ഒഴിവാക്കി.പിന്നീട് നടന്ന രണ്ടാം റൗണ്ടില്‍ കെ ശ്രീകുമാറും  ബിജെപി.യിലെ എം ആര്‍ ഗോപനും  തമ്മിലായി മത്സരം.

మరింత సమాచారం తెలుసుకోండి: