വീണ്ടും വിവാദ പ്രസ്താവനയുമായി വിവാദ നായകൻ പി സി ജോർജ് രംഗത്തെത്തി.നിയമസഭയിലാണ് പരാമർശം നടത്തിയിരിക്കുന്നത്. ഇതിനു മുമ്പും നിരവധി തവണ വിവാദ പരാമർശങ്ങൾ നടത്തിയ വ്യക്തിയാണ് പിസി ജോർജ്. 2011ല്‍ എകെ ബാലനെതിരെയുള്ള ജാതി പറഞ്ഞുള്ള പ്രസ്താവനയും,പിന്നീട് ഗണേഷ് കുമാറിനെതിരെയും,പ്രസ്താവനയുമാണ് പിസി ജോര്‍ജിനെ വിവാദ നായകനാക്കിയത്. മാത്രമല്ല നടിയെ ആക്രമിച്ച കേസിലും നടിക്കെതിരെ രൂക്ഷ വിമർശനുവുമായി പിസി ജോർജ് രംഗത്ത് വന്നിരുന്നു. എന്നാൽ  ഇതിനു പിന്നാലെയാണ് വീണ്ടും സ്ത്രീ വരുദ്ധ പരാമർശവുമായി വിവാദ നായകൻ രംഗത്ത് വന്നിരിക്കുന്നത്.രാജ്യത്ത് സ്ത്രീകൾ അഴിഞ്ഞാടുകയാണെന്നും പുരുഷന്മാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നുമാണ് പിസി ജോർജ് എംഎൽഎ നിയമസഭയിൽ പറഞ്ഞത്. മാത്രമല്ല എംഎൽഎയുടെ പരാമർശത്തിനെതിരെ വലിയ തോതിലുള്ള വിമർശനങ്ങളാണ് ഉയർന്നത്. സ്ത്രീകളെ മാത്രം സംരക്ഷിക്കുന്ന തരത്തിലുള്ളതാണ് നിയമങ്ങളെന്നും,പുരുഷന്മാർക്ക് ജീവിക്കാൻ പറ്റാത്ത  അവസ്ഥയാണെന്നും, സ്ത്രീകൾ അഴിഞ്ഞാടുകയാണെന്നും, പുരുഷന്മാർ അരക്ഷിതരാണ്. ഇവരുടെ സംരക്ഷണത്തിനായി നിയമം വേണം എന്നാണ് പിസി ജോർജ് പറഞ്ഞത്. നിയമസഭയിൽ  ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. പിസി ജോർജിനെതിരെ, ഇഎസ് ബിജിമോളുടെ നേതൃത്വത്തിൽ  വനിത എംഎൽഎമാർ രംഗത്ത് എത്തി.ജോർജിന്റെ പരാമർശങ്ങൾ സ്ത്രീകളെയാകെ അപമാനിക്കുന്നതാണെന്നും ആ വാക്കുകൾ സഭയിൽ ഉണ്ടാകരുതെന്നും ബിജിമോൾ ആവശ്യപ്പെട്ടു.  പ്രതിഷേധം ശക്തമായതോടെ സ്പീക്കർ വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇതേ തുടർന്ന് സ്ത്രീകൾ അഴിഞ്ഞാടുകയാണെന്ന പരാമർശം പിസി ജോർജ് പിൻവലിച്ചു .അതേസമയം പുരുഷന്മാർ അരക്ഷിതരാണെന്ന വാദത്തിൽ പിസി ജോർജ് ഉറച്ചു  നിൽക്കുകയാണ്. അംഗനവാടിയിലെ ആശാവർക്കർമാരുടെ വേതന വർധനവുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുത്ത്, സംസാരിക്കുന്നതിനിടയിലായിരുന്നു പിസി ജോർജിന്റെ വിവാദ പരാമർശം. കഴിഞ്ഞ കുറച്ചുകാലത്തെ പിസി ജോര്‍ജ്ജിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പരിശോധിച്ചാല്‍ കൂടുതലും സ്ത്രീവിരുദ്ധ പ്രസ്താവനകളിറക്കിയതിന്റെ പേരിലോ, അതിന്റെ പേരില്‍, തന്നെ വിമര്‍ശിച്ചവരെ വെല്ലുവിളിക്കുകയോ ചെയ്തവയായിരിക്കും കൂടുതല്‍. പീഡനത്തിനരയായവരുടെ പേര് വെളിപ്പെടുത്തരുതെന്നും അവരെ മോശമായി ചിത്രീകരിക്കരുതെന്നും രാജ്യത്ത് നിയമമുള്ളപ്പോഴാണ് ഒരു എംഎല്‍എയായ പിസി ജോര്‍ജ്ജ് നിരന്തരം സ്ത്രീവിരുദ്ധത പ്രസംഗിച്ചു കൊണ്ടിരിക്കുന്നത്.

మరింత సమాచారం తెలుసుకోండి: