വിദേശ തൊഴിലാളികള്‍ക്ക് പ്രൊഫഷണല്‍ പരീക്ഷ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലായം. അടുത്ത ഡിസംബര്‍ മുതല്‍ തുടങ്ങുന്ന പ്രഫഷണല്‍ പരീക്ഷ നിര്‍ബന്ധമാക്കുന്നതിന് മുന്‍പായി ആദ്യ വര്‍ഷം ഓപ്ഷണലായിരിക്കുമെന്നും പിന്നീട് ഇതിന്റെ കാലാവധി ദീര്‍ഘിപ്പിക്കണോ വേണ്ടയോ എന്ന് പഠിക്കുമെന്നും തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയത്തിലെ പ്രഫഷണല്‍ പരീക്ഷാ വിഭാഗം ഡയറക്ടര്‍ നായിഫ് അല്‍ ഉമൈര്‍ വ്യക്തമാക്കി.രാജ്യത്തിനകത്ത് പ്രൊഫഷണല്‍ പരീക്ഷാ ഫീസ് 450-600 റിയാലും രാജ്യത്തിന് പുറത്തുവച്ചാണെങ്കില്‍ 100-150 റിയാലും ആയിരിക്കും. അതേസമയം, പ്രൊഫഷണല്‍ പരീക്ഷാ ഫീസ് രാജ്യത്തിനകത്ത് 150 റിയാലും രാജ്യത്തിന് പുറത്തെങ്കില്‍ 150-200 റിയാലും ആയിരിക്കുമെന്നും വാർത്തകൾ പുറത്തു വരുന്നുണ്ട്. വിദേശത്ത് വെച്ചുള്ള പ്രൊഫഷണല്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ വച്ചായിരിക്കും പരീക്ഷ നടത്തുക.ഏഴുരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളില്‍ ആദ്യം പ്രൊഫഷണല്‍ പരീക്ഷ നടത്തുക ഇന്ത്യക്കാര്‍ക്കായിരിക്കും. ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളുടെ വര്‍ധന കണക്കിലെടുത്താണിത്. ഒന്നാം ഘട്ടം എന്ന നിലക്ക് ഇലക്ര്ടിക് പ്ലംബിംഗ് ജോലികളിലുള്ളവര്‍ക്കുള്ള പരീക്ഷയായിരിക്കും ഡിസംബറില്‍ നടക്കുക.

രണ്ടാം ഘട്ടം തൊഴില്‍ പരീക്ഷ 2020 ഏപ്രിലില്‍ നടക്കും റഫ്രിജറേഷന്‍, എയര്‍ കണ്ടീഷനിംഗ്, ഓട്ടോമോട്ടീവ് ഇലക്ര്ടീഷ്യന്‍ ആന്റ്, മെക്കാനിക്‌സ് തൊഴിലുകളിലായിരിക്കും പരീക്ഷ നടക്കുക. മൂന്നാം ഘട്ടത്തില്‍ കാര്‍പെന്റെര്‍, കൊല്ലപ്പണി, വെല്‍ഡിങ് തൊഴിലുകളില്‍ പരീക്ഷ നടക്കും. ഇത് 2020 ജൂലൈ മാസത്തിലായിരിക്കും ഇത് നടക്കുക. 

మరింత సమాచారం తెలుసుకోండి: