സുല്‍ത്താന്‍    ബത്തേരിയില്‍ ക്ലാസ് മുറിയില്‍വെച്ച് പാമ്പു  കടിയേറ്റ് വിദ്യാര്‍ഥിനിയായ    ഷെഹല ഷെറിന്‍ മരിക്കാനിടയായ     സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

 

 

 

 

 

 

 

 

സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ചികിത്സ ലഭ്യമാക്കുന്നതില്‍ അനാസ്ഥയോ അലംഭാവമോ കാട്ടിയവര്‍ക്കുമേല്‍ യുക്തമായ   നടപടി ഉറപ്പാക്കാന്‍ ഇടപെടുമെന്നും അദ്ദേഹം ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.

 

 

 

ഇത്തരം അപകടങ്ങള്‍  ഉണ്ടാകുമ്പോള്‍ എങ്ങനെ പ്രതികരിക്കണം, അടിയന്തരമായി ചെയ്യേണ്ടത് എന്തൊക്കെ എന്ന് കുട്ടികളെ പഠിപ്പിക്കേണ്ടവരാണ് അധ്യാപകര്‍. ഇവിടെ    കുട്ടികള്‍ പറയുന്നത്,

തങ്ങള്‍ ആവശ്യപ്പെട്ടിട്ടും ചില അധ്യാപകര്‍ ഷെഹല ഷെറിനെ വേണ്ട സമയത്തു ആശുപത്രിയില്‍ എത്തിക്കാന്‍ തയാറായില്ല   എന്നാണ്. രക്ഷിതാക്കള്‍   എത്തിയ ശേഷം മാത്രമാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും ഈ കുട്ടികള്‍ പറയുന്നുണ്ട്.

 

 

 

 

 

 

ഷെഹല ഷെറിന്റെ മരണം അത്യന്തം ദുഃഖകരമാണ്.      ആ കുഞ്ഞിന്റെ കുടുംബത്തെ അനു   ശോചനം അറിയിക്കുന്നു. അതുപോലെ തന്നെ 

 

 

 

 

 

അനാസ്ഥയോ അലംഭാവമോ കാട്ടിയവര്‍ക്കുമേല്‍ യുക്തമായ    നടപടി    ഉറപ്പാക്കാന്‍ ഇടപെടുകയും    ചെയ്യും- മുഖ്യമന്ത്രി ഫേയ്‌സ്ബുക്ക്  പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി.

మరింత సమాచారం తెలుసుకోండి: