മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീം കോടതി നാളത്തേക്ക് മാറ്റി വച്ചു  നാളെ 10.30ന് ഈ കേസ് പരിഗണിക്കും. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്‌നാവിസിനോട് 24 മണിക്കൂറിനകം വിശ്വാസവോട്ട് തേടാന്‍ നിര്‍ദ്ദേശിക്കണമെന്ന് ഹര്‍ജിക്കാരായ കോണ്‍ഗ്രസും എന്‍സിപിയും ശിവ സേനയും ആവശ്യപ്പെട്ടതിന് പിന്നാലെ ആണ് കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയത്.

 

 

 

 

ഗവര്‍ണര്‍ക്ക് നല്‍കിയ കത്തുകള്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമായ രണ്ട് കത്തുകളും നാളെ ഹാജരാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേന്ദ്ര സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമാണ് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രി ഫഡ്‌നാവിസ് നല്‍കിയ കത്തും, ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചുകൊണ്ടുള്ള കത്തും ഹാദരാക്കാനാണ് കോടതി ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്.

 

 

 

 

ശിവസേനയ്ക്ക് വേണ്ടി കബില്‍ സിബലാണ് വാദം ആരംഭിച്ചത്. ഗവര്‍ണറുടെ നടപടി പക്ഷപാദ കരമാണെന്നും വിശ്വാസവോട്ട് ഉടന്‍ തന്നെ നടത്തണo എന്നും അദ്ദേഹം വാദിച്ചു. ഗവര്‍ണര്‍ പ്രവൃത്തിക്കുന്നത് മറ്റൊര്‍ക്കോ വേണ്ടിയാണെന്നും അടിയന്തിരാവസ്ഥയ്ക്ക് സമാനമായ അവസ്ഥയാണുള്ളതെന്നും സുപ്രീകോടതിയില്‍ വാദിച്ചു.

 

 

 

 

ഭൂരിപക്ഷം വ്യക്തമാക്കുന്ന യാതൊരു രേഖയും ഹാജരാക്കിയിട്ടില്ലെന്നും കബില്‍ സിബല്‍ വാദിച്ചു. ക്യാബ്‌നെറ്റ് പോലും ചേരാതെയാണ് രാഷ്ട്രപതി ഭരണം പിന്‍ വലിച്ചത്. സത്യപ്രതിജ്ഞ അടക്കം നടത്തിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നും വാദിച്ചു. ബിജെപി - സേന ബന്ധം തകര്‍ന്നുവെന്നും ഇപ്പോഴുള്ളത് തിരഞ്ഞെടുപ്പിന് ശേഷമുള്ള കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകത്തിലെ വാദം അടക്കം ഉന്നയിച്ചാണ് ഇത്തരത്തിൽ കബില്‍ സിബല്‍ സുപ്രീം കോടതി വാദിച്ചത്.

 

 

 

അജിത് പവാറിന് എന്‍സിപിയുടെ പിന്തുണയില്ലെന്നും വാദിച്ചെങ്കിലും അജിത് പവാര്‍ ആണോ നിയമസഭാ കക്ഷി നേതാവ് എന്നുള്ള കാര്യങ്ങള്‍ കോടതിക്ക് അറിയേണ്ടെന്നും ജഡ്ജി അറിയിച്ചു. വിശ്വാസവോട്ട് എപ്പോള്‍ നടത്തണം എന്നത് മാത്രമാണ് തങ്ങള്‍ക്ക് മുന്നിലുള്ളതെന്ന് കോടതി വ്യക്തമാക്കി. ഇന്ന് തന്നെ വിശ്വവോട്ട് നടത്തുകയാണ് നല്ലതെന്ന് എന്‍സിപിക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി അഭിപ്പിയപെട്ടു. 

 

 

 

 

അതേസമയം വിശ്വാസവോട്ടിന് ബീജെപി കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ബിജെപിക്ക് വേണ്ടി മുകുള്‍ റോഹ്ത്തഗിയാണ് ഹാജരായത്.

మరింత సమాచారం తెలుసుకోండి: