കെഎസ് യു പ്രവർത്തകനെ ഭീഷണിപ്പെടുത്തി എസ്എഫ്ഐ നേതാവ്. യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലാണ് സംഭവം. കെഎസ് യുവിന്റെ കോടി ഉയർത്തിയാൽ കൊല്ലുമെന്ന് പറഞ്ഞാണ് ഏട്ടപ്പൻ എന്ന മഹേഷ് പ്രശ്നമുണ്ടാക്കിയത്.

ഇയാൾ വർഷങ്ങളായി കോളേജ് ഹോസ്റ്റലിലാണ് താമസം. കെഎസ് യു പ്രവർത്തകൻ നിതിൻ രാജിനെതിരെയായിരുന്നു മഹേഷ് ഭീഷണി ഉയർത്തിയത്. കെഎസ് യു യൂണിറ്റ് രൂപീകരിക്കാൻ യൂണിവേഴ്സിറ്റി കോളേജിൽ പ്രവർത്തിച്ച എംഎ വിദ്യാർത്ഥിയാണ് നിതിൻ. ചുളിവിൽ നീയങ്ങനെ നേതാവാകേണ്ട എന്ന് പറഞ്ഞാണ് മഹേഷ് നിതിനെ ഭീഷണിപെടുത്തിയത്. തുടർന്ന് നിതിനെ മർദിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ നിതിനെതിരെ അസഭ്യവർഷവും നടത്തിയിരുന്നു.

മർദനത്തിൽ പരിക്കേറ്റ നിതിൻ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. എന്നാൽ മഹേഷ് എസ്എഫ്ഐ നേതാവല്ലെന്നാണ് എസ്എഫ്ഐയുടെ വാദം.എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോ സംഘടനയെ കൂടുതൽ പ്രതിരോധത്തിലാക്കും.നിതിനെതിരെ നടന്ന അക്രമത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന് കെഎസ് യു പ്രവർത്തകർ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഹോസ്റ്റലിൽ കെഎസ് യു പ്രവർത്തകനായ നിതിന് എസ്എഫ്ഐ അക്രമത്തിൽ പരിക്കേറ്റത്. അതെസമയം കെ എസ് യു പ്രവർത്തകർക്കെതിരെ എസ്എഫ്ഐയും പരാതി നൽകിയിട്ടുണ്ട്.

എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോ സംഘടനയെ കൂടുതൽ പ്രതിരോധത്തിലാക്കും.നിതിനെതിരെ നടന്ന അക്രമത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന് കെഎസ് യു പ്രവർത്തകർ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഹോസ്റ്റലിൽ കെഎസ് യു പ്രവർത്തകനായ നിതിന് എസ്എഫ്ഐ അക്രമത്തിൽ പരിക്കേറ്റത്. അതെസമയം കെ എസ് യു പ്രവർത്തകർക്കെതിരെ എസ്എഫ്ഐയും പരാതി നൽകിയിട്ടുണ്ട്.

എസ്.എഫ്.ഐ. പ്രവർത്തകനായ മഹേഷിന്റെ നേതൃത്വത്തിലെത്തിയവരാണ് തന്നെ മർദിച്ചതെന്ന് നിതിൻ പോലീസിനോടു പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുമുണ്ട്. കെ.എസ്.യു പ്രവർത്തകനായി നിന്നെ വാഴിക്കില്ലെന്നും എസ്എഫ്ഐക്കാരനാക്കുമെന്നും ഇയാൾ നിതിൻ രാജിനെ ഭീഷണിപ്പെടുത്തുന്നുണ്ട്. 10 മിനിറ്റോളമുള്ള വീഡിയോയിൽ നിരന്തരമായി മഹേഷ് നിതിൻ രാജിനെ വകവരുത്തുമെന്ന തരത്തിലാണ് ഭീഷണിമുഴക്കുന്നത്.

നിതിനൊപ്പം മുറിയിൽ താമസിക്കുന്ന സുദേവ് എന്ന വിദ്യാർഥിക്കും മർദനമേറ്റിരുന്നു. ബുധനാഴ്ച രാത്രി ഹോസ്റ്റൽ മുറിയിൽവെച്ച് വളഞ്ഞിട്ട് തല്ലുകയായിരുന്നു. ദേഹസമാകലം അടിയേറ്റ പാടുണ്ട്.

 

 

మరింత సమాచారం తెలుసుకోండి: