പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ സുരേഷ് ഗോപി എംപിക്കെതിരെ കുറ്റപത്രം നല്‍കാന്‍ ക്രൈംബ്രാഞ്ച് അനുമതി നല്‍കി. രണ്ട് ഔഡി കാറുകള്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തുകയും ചയ്തു. 

 

 

 

 

 

2017 ഒക്ടോബര്‍ 31 ന് സംപ്രേഷണം ചെയ്ത 'വിഐപി തട്ടിപ്പുകാര്‍' എന്ന അന്വേഷണ പരമ്പരയിലാണ് സുരേഷ് ഗോപിയുടെ തട്ടിപ്പ് സംബന്ധിച്ച തെളിവുകള്‍ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടത്. രണ്ട് ഔഡി കാറുകള്‍ കേരളത്തില്‍ നികുതി വെട്ടിക്കാന്‍ പുതുച്ചേരില്‍ താമസിച്ചുവെന്നതിന് വ്യാജരേഖ ചമച്ചുവെന്നതാണ് കേസ്. 2010ലും 2017ലുമായി രണ്ട് ഔഡി കാറുകളാണ് വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തത്.

 

 

രണ്ട് കാറുകളിലുമായി 25 ലക്ഷം രൂപയുടെ നികുത് വെട്ടിപ്പാണ് സുരേഷ് ഗോപി ഇത്തരത്തിൽ  നടത്തിയത്.

 

 

 

 

 

 

 

 

 

 

 

ഇതിന് ശേഷം ക്രൈംബ്രാഞ്ച് കേസെടുക്കുകയും സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് രണ്ട് വര്‍ഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം തയ്യാറാക്കിയത്.

 

 

 

 

ചൊവ്വാഴ്ച കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി അനുമതി നല്‍കുകയും ചെയ്തു. എന്നാൽ  വ്യാജരേഖ ചമക്കല്‍, നികുതി വെട്ടിക്കാനായി മനഃപൂര്‍വമായ ശ്രമങ്ങള്‍ നടത്തി സര്‍ക്കാരിന് നഷ്ടമുണ്ടാക്കല്‍, വഞ്ചന എന്നീ കുറ്റങ്ങാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ പരമാവധി ഏഴുവര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവ. മാത്രമല്ല കേസില്‍ തനിക്ക് അനുകൂലമായി മൊഴി നല്‍കുന്നതിനായി വ്യാജ രേഖയ്ക്കായി ഉപയോഗിച്ച വിലാസത്തിലുള്ള പുതുച്ചേരിയിലെ ഫ്‌ളാറ്റിന്റെ ഉടമയെ സുരേഷ് ഗോപി സ്വാധീനിച്ചുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. 

 

 

 

 

വിഐപി തട്ടിപ്പുകാര്‍ എന്ന അന്വേഷണ പരമ്പരയില്‍ സമാന തട്ടിപ്പ് നടത്തിയ മറ്റ് താരങ്ങള്‍ കേരളത്തില്‍ നികുതി അടച്ച് കേസില്‍ നിന്ന് ഒഴിവായപ്പോള്‍ സുരേഷ് ഗോപി മാത്രം നികുതി അടയ്ക്കാതെ നിയമ നടപടിയുമായി മുന്നോട്ടുപോവുകയാണ് ചെയ്തത്. ഇതാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ എത്തിയത്. സുരേഷ് ഗോപിക്കെതിരായ കുറ്റപത്രം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ സമര്‍പ്പിക്കും. 

మరింత సమాచారం తెలుసుకోండి: