ബെംഗളൂരു സിറ്റി പോലീസ് സത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി തയ്യാറാക്കിയ സുരക്ഷാ ആപ്പ് രണ്ട് ദിവസത്തില്‍ ഡൗണ്‍ലോഡ് ചെയ്തത് 40000 പേര്‍.

 

 

 

 

സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്ത്രികള്‍ സുരക്ഷാ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷ്ണര്‍ ഭാസ്‌കര്‍ റാവു മാധ്യമങ്ങളിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും  എല്ലാ വരോടും അഭ്യര്‍ത്ഥിച്ചിരുന്നു.

 

 

 

 

 

 

ആപ്പിലെ പാനിക് ബട്ടണ്‍ അമര്‍ത്തി ഏഴ് സെക്കന്‍ഡിനുള്ളില്‍ മറുപടി ലഭിക്കുമെന്നും മിനുറ്റുകള്‍ക്കുള്ളില്‍ പോലീസ് സ്ഥലത്തെത്തുമെന്നും ഉറപ്പ് നല്‍കുന്നതായും ഭാസ്‌കര്‍ റാവു വ്യക്തമാക്കിയിരുന്നു, സ്‌കൂളുകള്‍, കോളേജുകള്‍, ഗാര്‍മെന്റ് ഫാക്ടറ്ററികള്‍ എന്നിവയെ   കൂടാതെ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലുള്ളവര്‍ക്കും ആപ്പ് എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ഡെമോ പ്രദര്‍ശിപ്പിക്കാന്‍ അതാത് ഏരിയകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും കമ്മീഷ്ണര്‍ അറിയിച്ചു.

 

 

 

 

സുരക്ഷാ ആപ്പ് കൂടുതല്‍ പേരിലെത്തുന്നതിലൂടെ നഗരത്തിലെ ക്രമസമാധാന നില കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്ന് പ്രതീക്ഷയിലാണ് പോലീസ്.

 

 

 

 

 

 

 

 

 

 

2017ലാണ് സിറ്റി പോലീസ് സുരക്ഷാ ആപ്പ് പുറത്തിറക്കിയത്. ഇതിനകം 1.5 ലക്ഷ ത്തിലധികം പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. കൂടാതെ സ്ത്രീകള്‍ക്കായി ഏര്‍പ്പെടുത്തിയ പിങ്ക് ടാക്‌സി സര്‍വ്വീസുകളിലും ഒക്കെ വലിയ വര്‍ധനയുണ്ട്.

మరింత సమాచారం తెలుసుకోండి: