അയോധ്യ കേസിലെ നവംബര്‍ ഒമ്പതിലെ വിധി ചോദ്യം ചെയ്തുകൊണ്ടുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.

 

 

 

 

 

 

 

 

 

 

 

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള 18 ഹര്‍ജികളും തള്ളിയത്. 

 

 

 

 

 

ചീഫ് ജസ്റ്റിസിനെ കൂടാതെ, ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഢ്, അബ്ദുള്‍ നസീര്‍, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരായിരുന്നു ബെഞ്ചില്‍ ഉണ്ടായിരുന്നത്.

 

 

 

 

 

 

 

 

 

 

ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ ഉച്ചയ്ക്ക് 1.40-ന് ചേര്‍ന്ന ബെഞ്ചാണ് രണ്ടര മണിക്കൂറോളം ഹര്‍ജികള്‍ ഈ പരിഗണിച്ചത്.

തുറന്ന കോടതിയില്‍ ഹര്‍ജികള്‍ കേള്‍ക്കണമോ എന്നതായിരുന്നു ആദ്യം പരിഗണിച്ചത്. അയോധ്യ കേസില്‍ നേരത്തെ

 

 

 

 

ഉന്നയിക്കപ്പെടാതിരുന്ന എന്തെങ്കിലും പുതിയ വാദങ്ങള്‍ പുനഃപരിശോധനാ ഹര്‍ജിയില്‍ ഉണ്ടോ എന്ന കാര്യമാണ് പിന്നീട്‌ പരിശോധിച്ചത്

 

 

 

 

 

 

 

 

 

എന്നാല്‍ പുതിയ വിഷയങ്ങള്‍ ഒന്നും ഉന്നയിക്കപ്പെട്ടിട്ടില്ല എന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ഇത്തരത്തിൽ ഹര്‍ജികള്‍ തള്ളാന്‍ കോടതി തീരുമാനിച്ചത്. 

 

 

 

 

അയോധ്യ കേസില്‍ ഒമ്പത് കക്ഷികളായിരുന്നു ഉണ്ടായിരുന്നത്. വിധിക്കു ശേഷം ഇവര്‍ എല്ലാവരും പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കിയിരുന്നു. ഇതിനു പുറമേ പുതുതായി ഒമ്പത് കക്ഷികള്‍ക്കൂടി പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കി. പ്രഭാത് പടനായിക് ഉള്‍പ്പെടെ 40 സാമൂഹ്യപ്രവര്‍ത്തകര്‍ ചേര്‍ന്ന് നല്‍കിയ ഹര്‍ജിയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട് 

మరింత సమాచారం తెలుసుకోండి: