പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായിരിക്കും പശ്ചിമ ബംഗാളെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ദിലീപ് ഘോഷ്. പൗരത്വ ഭേദഗതി നിയമം പശ്ചിമ ബംഗാളിൽ നടപ്പാക്കുമെന്നും മുഖ്യമന്ത്രി മമത ബാനർജിക്കോ തൃണമൂൽ കോൺഗ്രസിനോ ഇത് തടയാൻ കഴിയില്ലെന്നും പശ്ചിമ ദിലീപ് ഘോഷ് പറഞ്ഞു.

 

   എന്തുവന്നാലും ബംഗാളിൽ നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് നേരത്തേ മമത വ്യക്തമാക്കിയിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയത് തുടങ്ങിയവയെയും, നോട്ട് നിരോധം, മമത നേരത്തേ എതിർത്തിരുന്നു. എന്നാൽ ഇതൊന്നും ഇവ നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാറിനെ തടയാനായില്ല. ഈ സാഹചര്യത്തിൽ പൗരത്വ നിയമവും സംസ്ഥാനത്ത് നടപ്പാക്കുമെന്ന് ഘോഷ് പറഞ്ഞു.

    ബംഗാളിലെ തന്റെ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നതിനാലാണോ നിയമത്തെ എതിർക്കുന്നത്? ഒരു കാര്യം വളരെ വ്യക്തമാക്കാം, പൗരത്വ നിയമം സംസ്ഥാനത്ത് നടപ്പാക്കപ്പെടും, ബാനർജിക്കോ പാർട്ടിക്കോ ഇത് തടയാൻ കഴിയില്ല-അദ്ദേഹം പറഞ്ഞു.പൗരത്വ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം പശ്ചിമ ബംഗാളിൽ ശക്തമാവുകയാണ്. അതേസമയം ഇന്ത്യൻ പാർലമെന്റ് പാസാക്കിയ പൗരത്വ ബില്ലിനെതിരെ ആസ്‌ട്രേലിയയിലും പ്രതിഷേധം.

 

   പ്രധാന നഗരങ്ങളായ മെൽബണ്‍, സിഡ്നി എന്നിവിടങ്ങളിലാണ് ഇന്ത്യൻ വംശജരുടെ പ്രതിഷേധം നടന്നത്. വ്യത്യസ്ത ജാതി-മത-വംശങ്ങളില്‍ പെട്ട ആളുകള്‍ ഐക്യത്തോടെ സഹവര്‍ത്തിക്കുന്ന ഇന്ത്യയെ  തകര്‍ക്കാനും കലാപ കലുഷിതമായ മതരാഷ്ട്രങ്ങളുടെ ദുര്‍ഗതിയിലേക്ക് രാജ്യത്തെ നയിക്കാനുമുള്ളതാണ് പൗരത്വ ഭേദഗതി നിയമമെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ആസ്ട്രേലിയ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണയില്‍ നിരവധി പേര്‍ പങ്കെടുത്തു. പ്ലക്കാര്‍ഡുകളും പോസ്റ്ററുകളുമേന്തിയായിരുന്നു പ്രതിഷേധം.

 

   തെലുങ്കാനയിലെ കോൺഗ്രസ് എം.പി കോമതി വെങ്കിട്ട റെഡി ധർണ ഉദ്ഘാടനം ചെയ്തു. സുരേഷ് വല്ലത്ത് ,ഇൻഡ്യൻ മലയാളി എഡിറ്റർ തിരുവല്ലം ഭാസി എന്നിവർ സംസാരിച്ചു. അഫ്താബ് മുഹമ്മദ്, സുഖ്‌ബീർ സന്ധു , സോബൻ തോമസ് , ജിജേഷ് പി വി എന്നിവർ നേതൃത്വം നൽകി.

 

    പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാഷ്ട്രീയപ്രേരിതമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമം അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. പ്രത്യേക സമുദായത്തെ ഉന്നം വെച്ചുള്ളതല്ല നിയമമെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളത്തിൽ നടപ്പിലാക്കുമോ എന്ന കാര്യത്തിൽ അഭിപ്രായം പറയാനില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൊച്ചിയില്‍ വ്യക്തമാക്കി.

 

మరింత సమాచారం తెలుసుకోండి: