പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് ചില സംഘടനകള്‍ ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി.

 

 

 

 

 

 

 

 

 

 

 

സംസ്ഥാനത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അന്നേ ദിവസം തുറന്ന് പ്രവര്‍ത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസ്സിറുദ്ദീന്‍ പറഞ്ഞു... 

 

 

 

 

 

 

 

 

 

 

എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി, ബിഎസ്പി, സോളിഡാരിറ്റി, എസ്‌ഐഒ, ജ നകീയ മനുഷ്യാവകാശ പ്രസ്ഥാനം,

 

 

 

 

 

 

 

 

 

 

പോരാട്ടം തുടങ്ങിയ പ്രസ്ഥാനങ്ങള്‍ സംയുക്തമായാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 

 

 

 

ഹര്‍ത്താലിനെ തള്ളി സമസ്ത ഉള്‍പ്പെടെയുള്ള മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഹര്‍ത്താലിനെ തള്ളി സിപിഎമ്മും ഇന്ന് രംഗത്തെത്തിയിരുന്നു. 

 

 

 

 

 എന്നാൽ പൗരത്വ ബില്ലിനെതിരെ ഇന്ത്യയിലെ പല ഭാഗങ്ങളിലും വൻതോതിലുള്ള പ്രക്ഷോഭങ്ങൾ നടക്കുകയാണ്. 

మరింత సమాచారం తెలుసుకోండి: