ജാമിഅ മില്ലിയ്യയിലേയും, അലിഗഡ് മുസ്‍ലിം യൂണിവേഴ്സിറ്റിയിലെയും, സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ, പ്രതിഷേധത്തിനു നേരെയുണ്ടായ, പൊലീസ് അതിക്രമം സംബന്ധിച്ച്,  ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന്, സുപ്രീംകോടതി ഉത്തരവ്.

 

   ഇരുപക്ഷത്തെയും കേട്ട ശേഷം, അന്വേഷണം നടത്താൻ, ഹൈക്കോടതികൾ ‍സമിതിയെ നിയോഗിക്കണമെന്നും, സുപ്രീം കോടതി നിര്‍ദേശിച്ചു. ജാമിഅ മില്ലിയ കേസിലെ, പൊലീസ്, അതിക്രമത്തിനെതിരായ ഹരജി, പരിഗണിക്കുമ്പോഴായിരുന്നു, കോടതി ഇക്കാര്യങ്ങള്‍, വ്യക്തമാക്കിയത്.

 

  ഉചിതമായ അന്വേഷണം, ഹൈക്കോടതികള്‍, പരിഗണിക്കുമെന്ന് ഉറപ്പുണ്ട്. മുന്‍ സുപ്രീംകോടതി ജഡ്ജിമാരെ,  അന്വേഷണത്തിന് നിയോഗിക്കുന്നത്, കോടതികള്‍ തീരുമാനിക്കുമെന്നും, സുപ്രീംകോടതി പറഞ്ഞു. പൊലീസിനെതിരെ, സ്വയമേ കേസടുക്കില്ലെന്ന്, ചീഫ് ജസ്റ്റിസ്, എസ്.എ. ബോബ്‌ഡെ, കഴിഞ്ഞ ദിവസം, വ്യക്തമാക്കിയിരുന്നു.

 

   പ്രധാനമായും, മൂന്ന് ആവശ്യങ്ങളാണ്, ഹര്‍ജിക്കാര്‍ ഉന്നയിച്ചത്. ജാമിയ മിലിയ, അലിഗഢ് സര്‍വ്വകലാശാലകളിലെ, വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ, പൊലീസ് അതിക്രമം സംബന്ധിച്ച്, ഉന്നതതല അന്വേഷണം വേണം. വിദ്യാര്‍ത്ഥികള്‍ക്കെതിരായ എല്ലാ കേസുകളും, പിന്‍വലിക്കണം, അനുമതിയോടുകൂടി മാത്രമേ, പൊലീസ് സര്‍വ്വകലാശാലകളില്‍ പ്രവേശിക്കൂ, എന്ന അവസ്ഥയുണ്ടാകണം ,എന്നിവയായിരുന്നു ആവശ്യങ്ങള്‍.

 

ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാതെ എന്തിന് സുപ്രീം കോടതിയെ സമീപിച്ചെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. വിദ്യാര്‍ഥികളെ പൊലീസ് തല്ലിച്ചതക്കുകയാണെന്നും കോടതി ഇടപെടല്‍ ഉണ്ടാകണമെന്നും പരാതിക്കാര്‍ക്ക് വേണ്ടി ഇന്ദിരാ ജയ്സിങ് വാദിച്ചു . ഒറ്റ വിദ്യാര്‍ഥിയെ പോലും പൊലീസ് അറസ്റ്റ് ചെയ്തില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. 

 

വിദ്യാർത്ഥികൾക്ക് നേരെ വലിയ അതിക്രമം നടന്നു എന്ന് ഹർജിക്കാരുടെ അഭിഭാഷകൻ മഹമൂദ് പ്രാച്ച പറഞ്ഞു.  ഒരു വിദ്യാർത്ഥിയേയും അറസ്റ്റു ചെയ്തിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇതിനെ ഖണ്ഡിച്ചുകൊണ്ട്  പറഞ്ഞു. പരിക്കേറ്റ 67 വിദ്യാർത്ഥികൾക്ക് വൈദ്യസഹായം നല്കി. രണ്ടു പേർ മരിച്ചെന്ന് കിംവദന്തി പരത്തി.  ഒരാളുടെ കൈപ്പത്തി തകർന്നത് ടിയർഗ്യാസ് ഷെൽ തിരിച്ചെറിയുമ്പോഴാണ്. ജാമിയ മിലിയ സര്‍വ്വകലാശാ  പ്രോക്ടർ  പോലീസ് സംരക്ഷണം രേഖാമൂലം ആവശ്യപ്പെട്ടെന്നും  തുഷാർ മേത്ത പറഞ്ഞു. 

 

   ഡല്‍ഹി ഹൈക്കോടതിയെ, സമീപിക്കാതെ, എന്തിന് സുപ്രീം കോടതിയെ, സമീപിച്ചെന്ന്, ചീഫ് ജസ്റ്റിസ് ചോദിച്ചു. വിദ്യാര്‍ഥികളെ, പൊലീസ് തല്ലിച്ചതക്കുകയാണെന്നും, കോടതി, ഇടപെടല്‍ ഉണ്ടാകണമെന്നും, പരാതിക്കാര്‍ക്ക് വേണ്ടി, ഇന്ദിരാ ജയ്സിങ് വാദിച്ചു . ഒറ്റ വിദ്യാര്‍ഥിയെ പോലും, പൊലീസ് അറസ്റ്റ് ചെയ്തില്ലെന്ന്, കേന്ദ്രം സുപ്രീം കോടതിയെ, അറിയിക്കുകയും ചെയ്തു.

మరింత సమాచారం తెలుసుకోండి: