കോൺഗ്രസും പ്രതിപക്ഷവും, പച്ചക്കള്ളം പൗരത്വ നിയമ ഭേദഗതിയോടനുബന്ധിച്ചു പ്രചരിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ബിൽ ഒരു പൗരനും ഒരു ദോഷവും ചെയ്തിട്ടില്ല. ഇന്ത്യയിലെ മുസ്ലീങ്ങളെ ഭയപ്പെടുത്താനാണ് പ്രതിപക്ഷത്തിൻ്റെ ശ്രമമെന്നും മോദി വിമർശിച്ചു.

 

   ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പാകിസ്ഥാനിലെ എല്ലാ പൗരന്മാര്‍ക്കും ഇന്ത്യൻ പൗരത്വം നൽകാനുള്ള പ്രഖ്യാപനം നടത്താൻ കോൺഗ്രസിനും സഖ്യകക്ഷികൾക്കും സാധിക്കുമോ? ജമ്മു കശ്മീരിൽ ആര്‍ട്ടിക്കിൾ 370 തിരികെ കൊണ്ടുവരാനും മുത്തലാഖിന് എതിരായ നിയമം റദ്ദാക്കാനും കോൺഗ്രസിന് ധൈര്യമുണ്ടോയെന്നും മോദി വെല്ലുവിളിച്ചു.

 

   ഈ ഗൊറില്ല രാഷ്ട്രീയം അവസാനിപ്പിക്കൂ. ഇന്ത്യൻ ഭരണഘടനയാണ് ഞങ്ങളുടെ വിശുദ്ധ ഗ്രന്ഥം. യുവാക്കൾ ജനാധിപത്യപരമായി പ്രതിഷേധിക്കണം. ഞങ്ങള്‍ നിങ്ങളെ കേൾക്കാൻ തയ്യാറാണ്. എന്നാൽ ചില കക്ഷികളും, അര്‍ബൽ നക്സലുകളുമാണ് നിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. ഈ രാജ്യത്തെ വിദ്യാര്‍ഥികള്‍ നിങ്ങളുടെ പ്രധാന്യത്തെ മനസിലാക്കുക. നിങ്ങള്‍ ജീവിക്കുന്ന ഈ പ്രധാന്യമേറിയ കാലത്തെ മനസിലാക്കുക.

 

   വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രാധാന്യത്തെ മനസിലാക്കണമെന്നും മോദി ആവശ്യപ്പെട്ടു.
കോൺഗ്രസു പ്രതിപക്ഷവും ഇന്ത്യയിലെ ജനങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ദുഷ്പ്രചാരണം നടത്തുന്നു.

 

  ഇന്ത്യയിലെ ഒരു പൗരനെയും ഇത് ബാധിക്കില്ല. മൂന്ന് രാജ്യങ്ങളിൽ മതപരമായ പീഡനത്തിന് ഇരയാകുന്നവര്‍ക്ക് വേണ്ടിയാണ് ഈ നിയമം കൊണ്ടുവന്നതെന്നും മോദി പറഞ്ഞു.ഭേദഗതിക്കെതിരായ പ്രക്ഷോഭം രൂക്ഷമായതും വിവിധ രാഷ്‌ട്രീയ പാർട്ടികളിൽ നിന്ന് എതിർപ്പുണ്ടായതുമാണ് അമിത് ഷായുടെ മനം മാറ്റത്തിന് കാരണമായത്.

 

   വിദേശ രാജ്യങ്ങളിൽ നിന്നുണ്ടായ എതിർപ്പും ഭേദഗതി ബില്ലിൻ്റെ സാഹചര്യം വിലയിരുത്തുകയാണെന്ന യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറിൻ്റെ ഡെപ്യൂട്ടി വക്താവ് ഫറാ ഹഖിൻ്റെ പ്രസ്‌താവനയും സർക്കാരിൽ സമ്മർദ്ദമുണ്ടാക്കി.

 

  ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങൾ ആശങ്കയറിയിച്ചതിനെ തുടർന്നാണ് യുഎന്നിൻ്റെ നടപടി. ബില്ലിനെതിരെയും അമിത് ഷായുടെ നിലപാടുകൾക്ക് എതിരെയും അമേരിക്ക നിലപാട് കടുപ്പിച്ചതും പുതിയ തീരുമാനത്തിലേക്ക് നീങ്ങാൻ സർക്കാരിനെ പ്രേരിപ്പിച്ചു.

 

പ്രതിഷേധം രൂക്ഷമായി തുടരുന്നതിനിടെ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയും മന്ത്രിമാരും അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്‌ച നിർണായകമായി. സ്ഥിഗതികൾ മോശമാണെന്നും നിയമത്തിൽ മാറ്റം വരുത്തണമെന്നും സംഘം ആവശ്യപ്പെട്ടു.

 

  ക്രിസ്‌മസിന് ശേഷം ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനം ഉണ്ടാകുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ഇവരോട് വ്യക്തമാക്കി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സംസ്‌കാരവും ജീവിത രീതിയും സംരക്ഷിക്കപ്പെടുമെന്നും ഭേദഗതി നിയമം ജനങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

మరింత సమాచారం తెలుసుకోండి: