പൗരത്വ ഭേദഗതി നിയമത്തിനെതിരെ, രാജ്യത്ത്, പ്രതിഷധങ്ങൾ ആഞ്ഞടിക്കുമ്പോഴും, തന്റെ നിലപാട് കടുപ്പിച്ച്, യാതൊരു കൂസലുമില്ലാതെ,  കേന്ദ്ര ആഭ്യന്തര മന്ത്രി, അമിത് ഷാ. പൗരത്വ ഭേദഗതി നിയമം, കേന്ദ്ര സര്‍ക്കാരിൻ്റെ ഉറച്ച തീരുമാനമാണ്. ജാമിയ സര്‍വ്വകലാശാലയിലെ സാഹചര്യം നിയന്ത്രണ വിധേയമാക്കാനാണ് പോലീസ് നടപടി സ്വീകരിച്ചതെന്നും, അമിത് ഷാ പറഞ്ഞു.

 

  ഇന്ത്യൻ എക്കണോമിക് കോൺക്ലേവിൽ, സംസാരിക്കുകയായിരുന്നു അമിത് ഷാ. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം, ആരും പെരുപ്പിച്ചുകാണിക്കേണ്ട. 22 സര്‍വ്വകലാശാലകളിൽ, ചില പ്രതികരണങ്ങൾ മാത്രമാണ്, നടന്നത്.

 

   അലിഗഡ്, ജാമിയ മിലിയ, ലക്നൗ, ജെഎൻ‍യു എന്നീ സര്‍വ്വകലാശാലകളിൽ മാത്രമാണ്, വലിയ തോതിൽ പ്രതിഷേധം, അരങ്ങേറിയതെന്നും അമിത് ഷാ, പറഞ്ഞു. പൊതുമുതൽ നശിപ്പിക്കാൻ, ശ്രമിച്ചവര്‍ക്ക് നേരെയാണ്, പോലീസ് നടപടി സ്വീകരിച്ചത്.

 

     400 ലധികം സര്‍വ്വകലാശാലകളുള്ള രാജ്യത്ത്, പൗരത്വ നിയമ ഭേദഗതിക്കെതിരെ, 22 ഓളം സര്‍വ്വകലാശാലകളിൽ, മാത്രമാണ്, പ്രതിഷേധം നടന്നത്. സ്ഥിതിഗതികള്‍ വഷളാകുന്നത് വരെ കാത്തിരിക്കുന്നതിലൂടെ, ക്രമസമാധാനം ഉറപ്പാക്കാൻ കഴിയുമെന്ന്, കരുതുന്നുണ്ടോ' അമിത് ഷാ ചോദിച്ചു.

 

  അതേസമയം, കോൺഗ്രസിനെയും പ്രതിപക്ഷത്തെയും വെല്ലുവിളിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്നലെ രംഗത്തു വന്നിരുന്നു. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍, പൗരത്വ നിയമത്തിൽ, പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നത്.

 

   ബിൽ ഒരു പൗരനും, ഒരു ദോഷവും ചെയ്തിട്ടില്ല. ഇന്ത്യയിലെ മുസ്ലീങ്ങളെ, ഭയപ്പെടുത്താനാണ്, പ്രതിപക്ഷത്തിൻ്റെ ശ്രമമെന്നും, മോദി വിമർശിച്ചു. യുവാക്കൾ ജനാധിപത്യപരമായി, പ്രതിഷേധിക്കണം. “പഠിക്കുന്ന സ്ഥലത്തിന്റെ പ്രധാന്യം മനസിലാക്കണമെന്ന് ഞാന്‍ എല്ലാ വിദ്യാര്‍ഥികളോടും ആവശ്യപ്പെടുകയാണ്. സര്‍ക്കാരിന്റെ നയങ്ങളെക്കുറിച്ച് ചര്‍ച്ചകളും വാദപ്രതിവാദങ്ങളും ഉണ്ടാകണം. സര്‍ക്കാര്‍ നയങ്ങളില്‍ എന്തെങ്കിലും പിഴവുകളുണ്ടെന്ന് തോന്നിയാല്‍ അതിനെതിരെ പ്രതിഷേധിക്കണം.

 

   പക്ഷേ, പ്രതിഷേധങ്ങളെല്ലാം ജനാധിപത്യ രീതിയില്‍ ആയിരിക്കണമെന്ന് മാത്രം. നിങ്ങളുടെ പ്രതിഷേധം സര്‍ക്കാര്‍ കേള്‍ക്കുന്നതുവരെ ഉയര്‍ത്തുക. എല്ലാവരുടെയും ശബ്ദങ്ങള്‍ കേള്‍ക്കുകയും എല്ലാവരുടെയും വികാരങ്ങള്‍ മനസിലാക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് ഇത്,” നരേന്ദ്ര മോദി പറഞ്ഞു.

 

   ഒപ്പം ഞങ്ങള്‍ നിങ്ങളെ കേൾക്കാൻ, തയ്യാറാണെന്നും, പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. 
അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ വിവിധ ക്യാംപസുകളില്‍ പ്രതിഷേധം തുടരുകയാണ്. ആയിരക്കണക്കിനു വിദ്യാര്‍ഥികളാണ് പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

మరింత సమాచారం తెలుసుకోండి: