കേരളത്തിന്റെ ആവശ്യം തള്ളി ലോട്ടറി ജിഎസ്ടി നിരക്ക് ഏകീകരിച്ചു.

 

 

 

 

 

എല്ലാ ലോട്ടറികള്‍ക്കും ഇനി 28 ശതമാനമാണ് ജിഎസ്ടി ചുമത്തിയിരിക്കുന്നത്.

 

 

 

 

 

സംസ്ഥാന ലോട്ടറിക്ക് 12 ശതമാനം ജിഎസ്ടി എന്ന ആവശ്യം കൗണ്‍സില്‍ അംഗീകരിച്ചില്ല. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അധ്യക്ഷയായ 38-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ജിഎസ്ടി നിരക്ക് ഏകീകരിച്ച തീരുമാനം.

 

 

 

 

 

 

 

 

ഇതോടെ രാജ്യത്ത് വില്‍ക്കുന്ന മുഴുവന്‍ ലോട്ടറി ടിക്കറ്റിന്റെയും ജിഎസ്ടി നിരക്ക് 28 ശതമാനമാകും. കേരളം ഉയര്‍ത്തിയ ആവശ്യത്തിന്‍മേല്‍ ജിഎസ്ടി കൗണ്‍സിലില്‍ വോട്ടെടുപ്പ് നടന്നുവെങ്കിലും സംസ്ഥാനത്തിന്റെ ആവശ്യത്തിന് പിന്തുണ ലഭിച്ചില്ല.

 

 

 

 

 

പുതിയ നിരക്കുകള്‍ മാര്‍ച്ച് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. കേരളത്തിനു പുറമെ മഹാരാഷ്ട്ര, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങള്‍  ഈ തീരുമാനത്തെ എതിര്‍ത്തു.

 

 

 

 

ഇതുവരെ ലോട്ടറികള്‍ക്ക് രണ്ട് നികുതിയാണ് ഏര്‍പ്പെടുത്തിയിരുന്നത്.

 

 

 

സര്‍ക്കാര്‍, സ്വകാര്യ ലോട്ടറികള്‍ക്ക് യഥാക്രമം 12%, 28% എന്നിങ്ങനെയായിരുന്നു. എന്നാല്‍ ഈ രണ്ട് നികുതികളും ഏകീകരിക്കാനാണ് ജിഎസ്ടി കൗണ്‍സില്‍ തീരുമാനമായത്. രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്.

మరింత సమాచారం తెలుసుకోండి: