ഫേസ്ബുക് ഉപയോക്താക്കളുടെ വിവരങ്ങള്‍ വീണ്ടും ചോര്‍ന്നു. 26.7 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പരസ്യമായെന്നാണ് കംപാരിടെക്ക് റിപ്പോര്‍ട്ടും സുരക്ഷാ ഗവേഷകനായ ബോബ് ഡയചെങ്കോയും പറയുന്നത്.

 

 

 

 

 

 

 

ഉപയോക്താക്കളുടെ ഐഡി, ഫോണ്‍ നമ്പര്‍ എന്നിവയാണ് ഇപ്പോൾ  ചോര്‍ന്നത്. 

 

 

 

 

 

വിയറ്റ്‌നാമില്‍ നിന്നുള്ള സൈബര്‍ കുറ്റവാളികള്‍ അനധികൃതമായി ഫെയ്‌സ്ബുക്ക് എപിഐ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് ബോബ് പറഞ്ഞു.

 

 

 

വ്യാപകമായ എസ്എംഎസ് തട്ടിപ്പിനും ഫിഷിങ് പ്രചരണങ്ങള്‍ക്കും വേണ്ടി ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ ഉപയോഗിക്കാനിടയുണ്ടെന്നും ബോബ് പറയുന്നു. 

ഉപയോക്താക്കളുടെ വിവരങ്ങള്‍ രണ്ടാഴ്ചയോളം ഓണ്‍ലൈനില്‍ ലഭ്യമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വിവരങ്ങള്‍ ചോര്‍ന്ന 267,140,436 ഉപയോക്താക്കള്‍ അമേരിക്കയില്‍ നിന്നുള്ളവരാണ്.

 

 

 

 

 

എന്നാല്‍ ഉപയോക്താക്കളുടെ ഐഡികളും, ഫോണ്‍ നമ്പറും ഹാക്കര്‍മാര്‍ എങ്ങനെ കൈക്കലാക്കി എന്ന് വ്യക്തമല്ല. 2018 ല്‍ ഫെയ്‌സ്ബുക്ക് ഡെവലപ്പര്‍ എപിഐയ്ക്ക് ഫോണ്‍ നമ്പറുകളിലേക്ക് ഫെയ്‌സ്ബുക്ക് പ്രവേശനം നിഷേധിച്ചതിന് മുമ്പായിരിക്കാം ഇവ ചോര്‍ത്തിയത് എന്നാണ് പ്രാഥമിക നിഗമനം. 

 

 

 

 

 

 

സംഭവത്തില്‍ അന്വേഷണം നടത്തുകയാണ് എന്നാണ് ഫെയ്‌സ്ബുക്കിന്റെ പ്രതികരണം. ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള മാറ്റങ്ങള്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ചോര്‍ന്ന വിവരങ്ങള്‍ ആയിരിക്കാം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് എന്ന് ഫെയ്‌സ്ബുക്ക് പറഞ്ഞു. 

 

 

 

 

 

 

ഫെയ്‌സ്ബുക്കിനെ മറ്റ് ആപ്ലിക്കേഷനുകളുമായി ബന്ധിപ്പിക്കുന്നതിനാണ് ഫെയ്‌സ്ബുക്ക് ഡെവലപ്പര്‍ എപിഐ ആപ്പ് ഡെവലപ്പര്‍മാര്‍ ഉപയോഗിക്കാറ്. ഫ്രണ്ട്‌സ് ലിസ്റ്റ്, പ്രൊഫൈല്‍, ഗ്രൂപ്പുകള്‍, ചിത്രങ്ങള്‍, തുടങ്ങിയ വിവരങ്ങള്‍ ഇതുവഴി ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് ലഭിച്ചിരുന്നു. 2018 ന് മുമ്പ്  ഫോണ്‍ നമ്പറുകളും ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് ലഭ്യമാക്കിയിരുന്നു.

 

 

 

 

ഈ സമയത്തായിരിക്കണം ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുന്ന വിവരങ്ങള്‍ ചോര്‍ന്നത്. വിവരങ്ങള്‍ മറച്ചുവെക്കാത്ത സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍ നിന്നും  ഇത്തരത്തിൽ  പകര്‍ത്തിയതാവാനും സാധ്യതയുണ്ട്. 

మరింత సమాచారం తెలుసుకోండి: