പൗരത്വ ഭേദഗതി നിയമ ഭേദഗതിക്കെതിരേ ഉത്തര്‍ പ്രദേശില്‍ രണ്ടാം ദിവസവും തുടരുന്ന പ്രതിഷേധത്തില്‍ ഇതുവരെ 12 പേര്‍ മരിച്ചതായി പ്രാഥമിക നിഗമനം. 

 

 

 

 

പോലീസ് വെടിവെയ്പ്പിലാണ് കൊല്ലപ്പെട്ടതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുമ്പോള്‍ ഒരു ബുള്ളറ്റ് പോലും ഉപയോഗിച്ചില്ലെന്നാണ് പോലീസ് പറയുന്നത്.

 

 

യുപിയിലും മദ്ധ്യപ്രദേശിലും നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോള്‍ ബീഹാറില്‍ ഇന്ന് ബന്ദ് നടക്കുകയാണ്.

ഇന്നലെ സമരപ്പന്തലില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത കുട്ടികള്‍ അടക്കുമുള്ളവരെ വിട്ടയച്ചു തുടങ്ങി. കസ്റ്റഡിയില്‍ എടുത്ത ഒമ്പതു കുട്ടികളെയും വിട്ടു.

 

 

 

 

 

42 പേരെയായിരുന്നു ഇന്നലെ പോലീസ് ഡല്‍ഹി ജുമാ മസ്ജിദില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ഇന്ന് പുലര്‍ച്ചെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയയ്ക്കാം എന്ന ഉറപ്പിന്‌മേല്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ചന്ദ്രശേഖര്‍ ആസാദ് കീഴടങ്ങുകയായിരുന്നു

 

 

 

 

 

 

 

സംസ്ഥാനത്തെ ആശുപത്രികള്‍ നല്‍കിയ കണക്കുകള്‍ പ്രകാരം ഇതുവരെ 12 പേര്‍ മരണമടഞ്ഞതായിട്ടാണ് പ്രാദേശിക മാധ്യമങ്ങൾ ഇപ്പോൾ അറിയിക്കുന്നത്. 

 

 

 

 

എന്നാല്‍ ഒമ്പതു മരണം മാത്രമാണ് പോലീസ് സ്ഥിരീകരിക്കുന്നത്. ബിജിനോറില്‍ പ്രതിഷേധത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. സംഭാല്‍, ഫിറോസാബാദ്, മീററ്റ്, കാണ്‍പൂര്‍ എന്നിവിങ്ങളില്‍ ഓരോരുത്തരും മരിച്ചതായിട്ടാണ് പോലീസ് പറയുന്നത്.

 

 

 

പ്രതിഷേധത്തിന് നേരെയുള്ള പോലീസ് വെടിവെയ്പ്പിലാണ് ആള്‍ക്കാര്‍ മരിച്ചതെന്നാണ് പ്രതിഷേധക്കാര്‍ ആരോപണം ഉന്നയിക്കുന്നതെങ്കിലും പോലീസ് ആരോപണം തള്ളുകാണ്. ആരേയും വെടിവെച്ചില്ലെന്ന് പോലീസ് പറഞ്ഞു. 50 പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അതേസമയം കര്‍ണാടക, ആസാം, യുപി എന്നിവിങ്ങളില്‍ നടന്ന പ്രതിഷേധങ്ങളില്‍ മരണം 10 ആയെന്ന് ദേശീയ മാധ്യമങ്ങളും പറയുന്നു. മംഗലാപുരത്ത് രണ്ടു പേര്‍ വെടിയേറ്റ് മരിച്ചിരുന്നു.

 

 

 

ഇന്ന് യദ്യുരപ്പ ഇവിടം സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം ഇവിടേയ്ക്ക് മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. യുപിയില്‍ പലയിടത്തും അതീവ ജാഗ്രത  ഇപ്പോഴു തുടരുകയാണ്. 

మరింత సమాచారం తెలుసుకోండి: