പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരുടെയും എതിര്‍ക്കുന്നവരുടെയും ശക്തിപ്രകടനത്തിന്  ഒരേ സമയം സാക്ഷിയാകാനൊരുങ്ങി ബെംഗളൂരു നഗരം.

 

 

 

 

 

പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്ന സംഘടനകള്‍ ബെംഗളൂരു ടൗണ്‍ഹാള്‍ പരിസരത്താകും ശക്തിപ്രകടനം നടത്തുക.

 

 

 

 

നാം ഇന്ത്യക്കാര്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ മുസ്ലീം സംഘടനകള്‍ ബെംഗളൂരുവില്‍ പൗരത്വ നിയമത്തിനെതിരെ സത്യാഗ്രഹം ഇരിക്കും. 

 

 

 

 

കഴിഞ്ഞ രണ്ടുദിവസമായി പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരുടെ പ്രകടനങ്ങളും സമരങ്ങളുമാണ് കര്‍ണാടകയില്‍ നടന്നിരുന്നത്.എന്നാൽ ഇപ്പോൾ ഇതാ  ഇതിന് ബദലായി പ്രതിഷേധക്കാര്‍ക്കെതിരായി നിയമത്തെ അനുകൂലിക്കുന്നവരുടെ ശക്തിപ്രകടനം നടത്താനാണ് ബിജെപി ഒരുങ്ങുന്നത്.

 

 

 

 

 

ശനിയാഴ്ച തന്നെ ഇതിനായുള്ള തയ്യാറെടുപ്പുകള്‍ ബിജെപിയും സംഘപരിവാര്‍ സംഘടനകളും തുടങ്ങിയിരുന്നു. 

ബെംഗളൂരുവിലുള്ള എല്ലാ സംഘപരിവാര്‍ സംഘടനകളിലെയും അനുയായികളെ സംഘടിപ്പിച്ചുകൊണ്ട് വലിയൊരു റാലി സംഘടിപ്പിക്കാനാണ് ശ്രമം. രാവിലെ 10.30ന് ആളുകള്‍ ടൗണ്‍ഹാള്‍ പരിസരത്ത് എത്തുമെന്നും 11 മണിയോടുകൂടി ശക്തിപ്രകടനം നടത്തുമെന്നുമാണ് ബിജെപി പ്രവര്‍ത്തകര്‍ ആറിയിച്ചിരിക്കുന്നത്. റാലിയില്‍ 5000 പേര്‍ പങ്കെടുക്കുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്.

 

 

 

 

 

 

 

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവര്‍ എത്രപേരുണ്ടാകുമെന്ന് മനസിലാക്കിക്കുമെന്നാണ് ബിജെപി പറയുന്നത്. അതേസമയം ശനിയാഴ്ച രാത്രിയോടെ ബെംഗളൂരുവിലെ നിരോധനാജ്ഞ പിന്‍വലിച്ചിട്ടുണ്ട്. നിരോധനാജ്ഞ നീട്ടുന്നത് സംബന്ധിച്ച് വിശദീകരണം പോലീസിന്റെ ഭാഗത്തുനിന്ന്  ഇതുവരെയും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. 

మరింత సమాచారం తెలుసుకోండి: