രാജ്യമെമ്പാടും ദേശീയ പൗര രജിസ്റ്റർ (എൻആർസി) നിയമത്തിനെതിരെ പ്രതിഷേധം കനത്തതോടെ നിലപാടിൽ വ്യതിചലിച്ച് കേന്ദ്രസർക്കാർ.

 

 

 

 

 

രാജ്യമെമ്പാടും പൗരത്വ രജിസ്റ്റർ എൻആർസി ഉടൻ എന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിലപാടു തെറ്റിയെന്നും അതു തിരിച്ചറിഞ്ഞുള്ള തിരുത്തലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നടത്തിയതെന്നുമാണ് ഇതിനോടുടുത്ത അധികൃതർ ഇത്തരത്തിൽ സൂചിപ്പിച്ചിരിക്കുന്നത്.

 

 

 

പാർട്ടിയിൽ ചർച്ച ചെയ്യാതെ എടുത്ത വലിയ തീരുമാനങ്ങളെടുക്കുകയെന്ന രീതിയാണ് പ്രശ്‌നമായതെന്ന വിമർശനവും ബിജെപിയിൽ അണികൾ നിന്നും ഉയർന്നു കഴിഞ്ഞു. കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞ 370ാം വകുപ്പ് ഭേദഗതിയും മുൻകൂട്ടി പാർട്ടിയിൽ ചർച്ച ചെയ്യാതെയുണ്ടായ നടപടിയാണ്.

 

 

കശ്മീർ സംബന്ധിച്ച പാർട്ടിയുടെ പ്രഖ്യാപിത നിലപാടാണ് നടപ്പാക്കിയതെന്നും ആക്ഷേപമുയരുന്നുണ്ട്. ബിജെപി അണികൾക്കിടയിലുണ്ടായ പൊട്ടിത്തെറിയാണ് ഇപ്പോഴുള്ള  ഉൾവലിക്ക് കാരണം.

 

 

 

എന്നാൽ, അസമിൽ എൻആർസിയിൽ നിന്നു പുറത്തായ ബംഗാളി ഹിന്ദുക്കളെ സംരക്ഷിക്കാൻ പൗരത്വ നിയമം ഭേദഗതി ചെയ്യാമെന്നല്ലാതെ, രാജ്യമാകെ എൻആർസി എന്നത് ഉടൻ നടപ്പാക്കാൻ പാർട്ടി ആലോചിച്ചിരുന്നില്ലെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.

 

 

 

 

 

 

 

 

 

നുഴഞ്ഞുകയറ്റമുള്ള പ്രദേശങ്ങളിൽ എൻആർസി എന്നതായിരുന്നു പാർട്ടി നിലപാട്. കഴിഞ്ഞ ജൂൺ 20ന് രാഷ്ട്രപതി പാർലമെന്റിൽ പറഞ്ഞതും നുഴഞ്ഞുകയറ്റമുള്ള സ്ഥലങ്ങളിൽ മുൻഗണനാടിസ്ഥാനത്തിൽ എൻആർസി നടപ്പാക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, രാജ്യവ്യാപക എൻആർസി എന്ന് അമിത് ഷാ തിരഞ്ഞെടുപ്പു റാലികളിലും പാർലമെന്റിലും പ്രഖ്യാപിക്കുമ്പോൾ. 2024നു മുമ്പെന്ന് സമയപരിധിയും പറഞ്ഞു. ഇത് പാടില്ലായിരുന്നുവെന്നാണ് പാർട്ടിയിലെ അഭിപ്രായങ്ങൾ. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ മാത്രമല്ല, എൻഡിഎ കക്ഷികളും സർക്കാരിനെ പാർലമെന്റിൽ പിന്തുണയ്ക്കാറുള്ള കക്ഷികളും എൻആർസിയെ ചോദ്യം ചെയ്തതും തന്ത്രം പിഴച്ചതിന്റെ സൂചനയാണ് ഇത്. 

మరింత సమాచారం తెలుసుకోండి: