കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. ഈ പ്രശ്നങ്ങൾക്കിടയിലും സർക്കാരിന്റെ ധൂർത്തിന് ഒട്ടും കുറവില്ല.അങ്ങനെയാണ് സർക്കാർ ആരാധനാലയങ്ങൾക്ക് ഭൂമി പതിച്ചു കൊടുക്കാനുള്ള തീരുമാനത്തിലെത്തുന്നത്.

 

തീരുമാനതത്തിലൂടെ സർക്കാർ ഉന്നംവെക്കുന്നത് വളഞ്ഞ വഴികളിലൂടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണെന്ന ആക്ഷേപമാണ് ഉടലെടുത്തിരിക്കുന്നത്.  പ്രധാനമായും ആവശ്യത്തിന് രേഖകൾ ഇല്ലാത്ത ഭൂമി ആരാധാലയങ്ങൾ കൈവശം വെക്കുന്നുണ്ട് എന്ന ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടിയിലേക്ക് സർക്കാർ നീങ്ങിയത്. അതിന് സർക്കാർ മുന്നോട്ടുവെച്ചിരിക്കുന്ന ഓഫർ എന്തെന്നാൽ ഈ ഭൂമി പിടിച്ചെടുക്കുകയോ അല്ലെങ്കിൽ സർക്കാറിന് പണം അടച്ച് സ്വന്തമാക്കുകയോ ചെയ്യാം എന്നതാണ്. 

 

 

പക്ഷെ ഈ തീരുമാനം പ്രവർത്തികമാക്കിയാൽ ആരാധനാലയങ്ങളിൽ വാണിജ്യ ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കാൻ പറ്റാതാവസ്ഥ വരും. അതിൽ ക്ഷേത്രങ്ങൾക്കാകും ഏറ്റവും കൂടുതൽ ഭൂമി നഷ്ടമാവുക. ആരാധനാലയങ്ങളുടെ പക്കലുള്ള രേഖകളില്ലാത്ത ഭൂമിയിൽ ഒരേക്കർ വരെ തുക ഈടാക്കി പതിച്ചുനൽകാം എന്നാണ് മന്ത്രിസഭയുടെ തീരുമാനം.അതേസമയം, ഒരേക്കറിൽ കൂടുതലുള്ള സ്ഥലം എന്തു ചെയ്യും എന്നതിനെ കുറിച്ച് കൃത്യമായി ഒന്നും പറയുന്നില്ല.

 

 

ഇത് ക്ഷേത്രഭകളെ സാരമായി ബാധിക്കുമെന്നാണ് പല കോണിൽ നിന്നുമുയരുന്ന അഭിപ്രായം. അഥവാ ഒരേക്കൾ പണം അടച്ചാലും ഈ സ്ഥലം വാണിജ്യ ആവശ്യങ്ങൾക്കും നിർമ്മാണങ്ങൾക്കും ഉപയോഗിക്കരുതെന്ന നിയമവും പാലിക്കണം. പാലിച്ചില്ലെങ്കിൽ  ഭൂമി തിരിച്ചെടുക്കും. കുത്തകപ്പാട്ടമായോ പാട്ടമായോ കൈവശം വച്ചിരിക്കുന്ന ഭൂമി പതിച്ചുനൽകില്ലെങ്കിലും പാട്ടം പുതുക്കി നൽകും.

 

 

എന്നാൽ പതിച്ചു നൽകുന്ന സ്ഥലത്ത് ആരാധനാലയങ്ങൾക്ക് വേണ്ട കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനു തടസ്സമില്ല. ആരാധനാലയങ്ങൾ അല്ലാത്ത    മതസ്ഥാപനങ്ങളും കലാ, സാംസ്‌കാരിക സംഘടനകളും വായനശാലകളും ധർമസ്ഥാപനങ്ങളും രേഖകളില്ലാതെ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന സ്ഥലത്തു പരമാവധി 15 സെന്റ് വിപണി വില ഈടാക്കി പതിച്ചുനൽകും. എന്നാൽ, നഗര പ്രദേശങ്ങളിൽ നൽകില്ല. അതേസമയം ആരാധനാലയങ്ങൾക്ക് ഒരേക്കർ വരെ പതിച്ചുനൽകുമ്പോൾ ബാക്കിയുള്ള സ്ഥലം തിരികെയെടുക്കുന്നത് എത്രത്തോളം പ്രവർത്തികമാണെന്ന കാര്യത്തിൽസംശയമുണ്ട്.

 

 

കൈവശാവകാശം നൽകി പാട്ടമായോ അല്ലെങ്കിൽ മറ്റേതെങ്കിലും വഴിയിലൂടെയോ ഈ സ്ഥലം നൽകുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരും. ഭൂമി പതിച്ചുനൽകാൻ ചട്ടം ഭേദഗതി ചെയ്യില്ല.  നിശ്ചിത വില ഈടാക്കി ഭൂമി പതിച്ചുനൽകുന്നത് 1964 ലെ ഭൂപരിഷ്‌കരണ ചട്ടത്തിലെ റൂൾ 24 പ്രകാരം സർക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗപ്പെടുത്തിയാണ്.

 

 

1995 ലെ മുനിസിപ്പൽ, കോർപറേഷൻ പ്രദേശം ഉൾക്കൊള്ളുന്ന ഭൂ പതിവു ചട്ടം റൂൾ 21 പ്രകാരമുള്ള വിശേഷാൽ അധികാരം ഉപയോഗിച്ചും ഭൂമി പതിച്ചു നൽകാം.

എന്നാൽ ആരാധനാലയ വിഷയങ്ങൾ പലപ്പോഴും മാനുഷിക വൈകാരികതയെ ബാധിക്കുന്നതിനാൽ മന്ത്രിമാരടക്കം ആശങ്കയിലാണ്. ആശങ്ക യോഗത്തിൽ മന്ത്രിമാർ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ കാലങ്ങളായുള്ള പ്രശ്നം തുടർന്ന് കൊണ്ട് പോകുന്നത് നല്ലതല്ലെന്ന്   റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. രേഖകളില്ലാത്ത ഭൂമി ഉണ്ടാകാൻ പാടില്ലെന്ന വിഷയം 2 വർഷമായി സർക്കാർ ആലോചിക്കുന്നുണ്ട്. 

 

 

എന്നാൽ ആരാധനാലയങ്ങളുടെ അധികഭൂമിയുമായി ബന്ധപ്പെട്ട സർക്കാരിന്റെ പുതിയ നീക്കം ദുരുദ്ദേശ്യപരമെന്ന് കാണിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ രംഗത്തുവന്നിട്ടുണ്ട്. എരുമേലിയിൽ വരാൻ പോകുന്ന വിമാനത്താവളത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണു സർക്കാർ ഈ തീരുമാനത്തിനു തുടക്കമിട്ടിരിക്കുന്നത്.

మరింత సమాచారం తెలుసుకోండి: