പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിരേഷധിച്ചവരോട് വര്‍ഗീയ പരാമര്‍ശം നടത്തിയ മീററ്റ് എസ്പിയെ തള്ളി കേന്ദ്രമന്ത്രി മുഖ്തര്‍ അബ്ബാസ് നബ്‌വി. പരാമര്‍ശം അപലപനീയമാണ്.

 

 

 

 

 

 

എസ്പിക്കെതിരെഅ അടിയന്തിര നടപടിയെടുക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെടുകയുണ്ടയി. 

 

 

 പ്രതിഷേധക്കാര്‍ക്കെതിരെ പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിക്കുന്ന മീററ്റ് എസ്പിയുടെ വീഡിയോ പുറത്തുവന്നതോടെ വന്‍ വിവാദമായിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

ഇതിനു പിന്നാലെ ഇതാദ്യമായാണ് ഒരു ബിജെപി നേതാവ് മീററ്റ് എസ്പിയെ തള്ളി രംഗത്തെത്തിയിരിക്കുന്നത്. പ്രക്ഷോഭം നടന്ന പ്രദേശത്ത് എത്തിയ മീററ്റ് പോലീസ് സ്‌റ്റേഷന്‍ സൂപ്രണ്ട് അഖിലേഷ. നാരായണ്‍ സിങ് ആണ് മുസ്ലീങ്ങള്‍ താമസിക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ അവിടെ കൂടി നിന്നവരോട് പാക്കിസ്ഥാനിലേക്ക് പോകൂ.. എന്ന് പറഞ്ഞത്.

 

 

 

 

 

 

 

 

 

 

 

 

 

 

കറുപ്പും നീലയും ബാഡ്ജുകള്‍ ധരിച്ചവരോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ പറയണം. നിങ്ങള്‍ക്കിവിടെ ജീവിക്കേണ്ടെങ്കില്‍ പോകൂ. നിങ്ങള്‍ ഇവിടെ വന്നിട്ട് മറ്റരെയോ വാഴ്ത്തിക്കൊണ്ടിരിക്കുകയാണോ? സിങ് പറയുന്നത് വീഡിയോയില്‍ നിന്ന് വ്യക്തമായിരുന്നു. യുപി പോലീസ് വര്‍ഗീയ പരാമര്‍ശം നടത്തിയ വീഡിയോ കഴിഞ്ഞ ആഴ്ചയും പുറത്തുവന്നിരുന്നു. പ്രക്ഷോഭങ്ങള്‍ക്കു നേരെ യുപി പോലീസ് സ്വീകരിച്ച നടപടിയെ മുഖ്യമന്ത്രി ആദിത്യനാഥ് ന്യായീകരിക്കുമ്പോളാണ് മീററ്റ് എസ്പിയെ തള്ളി കേന്ദ്രമന്ത്രി തന്നെ മുന്നോട്ട് വന്നിരിക്കുന്നത്. 

మరింత సమాచారం తెలుసుకోండి: