അതിശൈത്യം തുടരുന്ന ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ചൊവ്വാഴ്ച രാവിലെ താപനില പൂജ്യം ഡിഗ്രിയിലെത്തി.

 

 

 

 

 

 

 

 

 

സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റ് പുറത്തുവിട്ട കണക്കുപ്രകാരം ഉത്തര്‍പ്രദേശിലെ ബറൈച്ചിയില്‍ 106 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി, 0.2 ഡിഗ്രി സെല്‍ഷ്യസ്. 

 

 

 

 

 

 

 

 

 

 

 

 

 

1913 ഡിസംബര്‍ 29ന് രേഖപ്പെടുത്തിയ 1.7 ഡിഗ്രി സെല്‍ഷ്യസായിരുന്നു ബറൈച്ചിയില്‍ നേരത്തെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. ഉത്തര്‍പ്രദേശിന്റെ തലസ്ഥാന നഗരിയായ ലഖ്‌നൗവില്‍ 0.7 ഡിഗ്രിയാണ് താപനില. ഝാന്‍സിയില്‍ 1.8 ഡിഗ്രിയും ബരാബങ്കിയില്‍ 1.6 ഡിഗ്രിയും അമേഠിയില്‍ 1.4 ഡിഗ്രി സെല്‍ഷ്യസുമാണ് താപനില. അടുത്ത 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെ തണുത്ത കാലാവസ്ഥ മെച്ചപ്പെടുമെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജന്‍സി അറിയിച്ചിട്ടുണ്ട്. 

 

 

 

 

 

 

 

 

 

 

 

ഉത്തര്‍പ്രദേശിന് പുറമേ ബിഹാറിലും പഞ്ചാബിലും ചണ്ഡിഗഢിലും പടിഞ്ഞാറന്‍ രാജസ്ഥാനിലും പല ഇടങ്ങളിലും കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെട്ടത്. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത തണുപ്പ് അനുഭവപ്പെട്ട ഡല്‍ഹിയില്‍ മൂടല്‍ മഞ്ഞിന് അല്‍പം ശമനമുണ്ട്. എന്നാല്‍ താപനില വലിയ തോതില്‍ ഇതുവരെയും ഉയര്‍ന്നിട്ടില്ല. 

మరింత సమాచారం తెలుసుకోండి: