ഇപ്പോൾ യു പിയിലെ അനധികൃത കുടിയേറ്റക്കാരുടെ കണക്ക് സർക്കാർ പുറത്ത് വിട്ട് കഴിഞ്ഞു. 40,000 അനധികൃത   കുടിയേറ്റക്കാരുടെ കണക്ക് യുപി സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയക്കുകയും ചെയ്തു.

 

  സംസ്ഥാന ആഭ്യന്തര വകുപ്പിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ അഫ്ഗാനിസ്ഥാൻ പാകിസ്ഥാൻ ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള വ രാ ണ് അനധികൃത കുടിയേറ്റകാരുടെ പട്ടികയിലുള്ളത്.

 

   യു പി മന്ത്രി ശ്രീകാന്ത് ശർമ്മയും പൗരത്വമില്ലാത്തവരുടെ കണ്ടെത്തുന്നതിനുള്ള ആദ്യ നടപടികൾ തുടങ്ങിയതായി അറിയിച്ചു.

 

  കൂടാതെ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രത്തിന്റെ വിജ്ഞാപനവും  വന്നു കഴിഞ്ഞു. യു പിയിലെ എല്ലാ ജില്ല മജിസ്ട്രേറ്റിനും നിയമവുമായി ബന്ധപ്പെട്ട് കൃത്യമായ വിവരശേഖരണം നടത്താൻ മന്ത്രി ശ്രീകാന്ത് ശർമ്മ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സംസ്ഥാന വ്യാപകമായി വിവര ശേഖരണം നടക്കുകയാണെന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ.

 

   സർക്കാർ ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന ആദ്യ അഭയാർത്ഥി പട്ടിയില്ലള്ളത് ഗൊരഖ്പൂർ, അലിഖഡ്, രാംപൂർ, പിലിഭിത്ത്, ലഖ്നൗ, വാരണാസി,ആഗ്ര എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണ്.

 

  ഇതിൽ തന്നെ ഏറ്റവും കൂടുതൽ അനധികൃത കുടിയേറ്റക്കാരുണ്ടെന്ന് കണ്ടെത്തിയത് പിലിഭിത്തിലാണ്. എന്നാൽ ഓരോ ജില്ലകളിലേയും അഭയാർത്ഥികളുടെ വ്യക്തമായ വിവരങ്ങൾ സർക്കാർ പുറത്ത് വിട്ടിട്ടില്ല.

 

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തർപ്രദേശ്. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു. ആദ്യപടിയായി പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരായ ഹിന്ദു, സിഖ്, ജൈന, പാഴ്സി വിഭാഗങ്ങളുടെ കണക്കെടുക്കാൻ യുപി സർക്കാർ നിർദേശിച്ചു. പട്ടിക തയാറാകുന്ന മുറയ്ക്ക് ഇവർക്ക് ഇന്ത്യൻ പൗരത്വം നൽകും.  

 

  ജനുവരി 10നാണ് ദേശീയ പൗരത്വ നിയമം പ്രാബല്യത്തിൽ വന്നതായി കേന്ദ്രം വിജ്ഞാപനമിറക്കിയത്. രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണിത്.

 

   മുൻപ് പൗരത്വ ഭേദഗതി നിയമത്തിൽ ഏറ്റവുമധികം ആളുകളുടെ ജീവൻ നഷ്ടപെട്ടതും യു പിയിലായിരുന്നു. യു പിയിലെ പ്രതിഷേധത്തിൽ 19 ഓളം പേരുടെ ജീവനാണ് നഷ്ടപെട്ടിരുന്നത്.

 

അയൽരാജ്യങ്ങളിൽ നിന്നും നിരവധി പേർ ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ വർഷങ്ങളായി സ്ഥിര താമസക്കാരായുണ്ടെന്ന് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി അവനിഷ് അവാസ്തി പറഞ്ഞു. ‘പാക്കിസ്ഥാന്‍, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിൽ നിന്നും എത്തിയവരുടെ കണക്കുകളേക്കാൾ കുറവാണ് അഫ്ഗാനിസ്ഥാനിൽ നിന്നും കുടിയേറിയവർ. ആദ്യമായാണു രാജ്യത്ത് ഇത്തരത്തിൽ പട്ടിക തയാറാക്കുന്നത്. അർഹരായവർക്കു പൗരത്വം നൽകും.’– അദ്ദേഹം വ്യക്തമാക്കി.

మరింత సమాచారం తెలుసుకోండి: