പാക് അധിനിവേശ കശ്മീരിലെ നീലം താഴ്‌വരയില്‍ 18 മണിക്കൂര്‍ മഞ്ഞിനടിയില്‍പ്പെട്ട ബാലിക അത്ഭുതകരമായി രക്ഷപ്പെട്ടു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

മഞ്ഞുമല ഇടിഞ്ഞുവീണ് (ഹിമപാതം) മൂടപ്പെട്ട വീട്ടിലെ ഒരു മുറിയിലാണു സമീന ബീബി എന്ന പന്ത്രണ്ടുവയസുകാരി അകപ്പെട്ടത് .

 

 

 

 

 

 

 

ഉച്ചത്തില്‍ നിലവിളിച്ചെങ്കിലും ആരും കേള്‍ക്കാനുണ്ടായിരുന്നില്ല. അവിടെക്കിടന്ന് മരിച്ചുപോകുമെന്നു കരുതിയതായി സമീന പിന്നീടു പറഞ്ഞു.

 

 

 

 

 

 

 

 

 

 

ബക്‌വാലി ഗ്രാമത്തില്‍നിന്നു കണ്ടെത്തുമ്പോള്‍ തീരെ അവശയായിരുന്ന സമീനയെ രക്ഷാപ്രവര്‍ത്തകര്‍ മുസാഫറാബാദിലെ ആശുപത്രിയില്‍ എത്തിച്ചു .

 

 

 

 

 

 

 

കുടുംബാംഗങ്ങള്‍ തീകാഞ്ഞുകൊണ്ടിരിക്കേയാണു വീടിനു മുകളിലേക്കു മഞ്ഞുമല ഇടിഞ്ഞുവീണതെന്നു ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ട സമീനയുടെ മാതാവ് പറഞ്ഞു. വീടിനുള്ളില്‍ കുടുങ്ങിയ മകളെ ജീവനോടെ കാണാനാകുമെന്നു കരുതിയതല്ല. വീട്ടിലെ മറ്റംഗങ്ങളില്‍ മിക്കവരും മരിച്ചു.

കാലിന് ഒടിവു സംഭവിക്കുകയും വായില്‍നിന്നു രക്തമൊലിക്കുകയും ചെയ്യുന്ന അവസ്ഥയിലായിരുന്നു സമീന. രക്ഷാപ്രവര്‍ത്തകരെ പ്രതീക്ഷിച്ചു കഴിച്ചുകൂട്ടിയ മണിക്കൂറുകളില്‍, ഭീതിമൂലം ഉറങ്ങാന്‍പോലും കഴിഞ്ഞില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി നീലം താഴ്‌വരയില്‍ തുടരുന്ന ഹിമപാതത്തിലും മണ്ണിടിച്ചിലിലും 74 പേരാണു മരിച്ചത്. രാജ്യത്തുടനീളം നൂറിലേറെപ്പേര്‍ മരിച്ചതായി പാക് ദേശീയ ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

మరింత సమాచారం తెలుసుకోండి: