കേന്ദ്രസര്‍ക്കാര്‍ പാപ്പരാകുന്ന അവസ്ഥയുടെ വക്കിലാണെന്ന് മുന്‍ കേന്ദ്ര ധനമന്ത്രിയും മുന്‍ ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ.

 

 

 

 

 

 

 

 

 

 

 

 

കടുത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കടന്നുപോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

 

 

 

 

 

 

 

 

പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനും എതിരെയുള്ള ഗാന്ധി ശാന്തി യാത്രയോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് സിന്‍ഹ ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. 

 

 

 

 

 

 

 

 

സമ്പദ് വ്യവസ്ഥയുടെ പരാജയം അടക്കമുള്ള ഗുരുതരമായ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള മോദിയുടെ തന്ത്രമാണ് പൗരത്വ നിയമ ഭേദഗതിയെന്ന് അദ്ദേഹം ആരോപിച്ചു.

 

 

സമ്പദ് വ്യവസ്ഥയിലെ പ്രശ്‌നങ്ങള്‍ അവഗണിച്ച കേന്ദ്രസര്‍ക്കാര്‍ കണക്കുകളില്‍ കൃത്രിമംകാട്ടി എല്ലാം ശരിയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കണക്കുകളില്‍ കൃത്രിമംകാട്ടി എക്കാലത്തും പിടിച്ചുനില്‍ക്കാനാവില്ല. അതുകൊണ്ടാണ് ചില പ്രശ്‌നങ്ങളുണ്ടെന്ന് സമ്മതിക്കേണ്ടി വന്നതും പരിഹാര നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയതും.

സവാളയുടെയും ഉരുളക്കിഴങ്ങിന്റെയും വില കുതിച്ചുയര്‍ന്നതോടെ പണപ്പെരുപ്പം വര്‍ധിച്ചു. സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ നടപടികള്‍ വേണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, ചിലവ് ചുരുക്കുന്നതിനെപ്പറ്റിയാണ് സര്‍ക്കാര്‍ സംസാരിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ നേരിട്ടിരുന്ന ദുരിതം നോട്ട് അസാധുവാക്കല്‍ നടപടിയോടെ നഗരങ്ങളിലേക്കും വ്യാപിച്ചു. ഇപ്പോള്‍ എല്ലാ മേഖലകളിലും പ്രതിസന്ധിയാണ്.

 

 

 

 

 

 

മുന്‍പ് ധനമന്ത്രിമാര്‍ നടത്തിയിരുന്ന ബജറ്റ് ചര്‍ച്ചകള്‍ക്ക് ഇത്തവണ നേതൃത്വം നല്‍കിയത് പ്രധാനമന്ത്രിയാണ്. അസമിലെ അനുഭവം കണക്കിലെടുത്താല്‍ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കാന്‍ പാടില്ലാത്തതാണ്. എന്നും അദ്ദേഹം ചൂണ്ടി കാട്ടി. 

మరింత సమాచారం తెలుసుకోండి: