പൗരത്വനിയമ ഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ സുപ്രീംകോടതി നാലാഴ്ചത്തെ സമയം നല്‍കി. 

 

 

 

 

 

 

 

 

140 ഹര്‍ജികളാണ് ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നത്. 60 ഹര്‍ജികളില്‍ മാത്രമാണ് കേന്ദ്രം എതിര്‍ സത്യവാങ്മൂലം നല്‍കിയത്. 80 ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ ആറാഴ്ചത്തെ സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ പറഞ്ഞു. 

 

 

 

 

 

 

 

ഇത് പരിഗണിച്ച്‌ക്കൊണ്ടാണ് സുപ്രീംകോടതി നാലാഴ്ചത്തെ സമയം അനുവദിച്ചത്.

 

 

 

 

 

നാലാഴ്ചക്ക് ശേഷം ഉത്തരവുകള്‍ ലിസ്റ്റ് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അറിയിച്ചു.

 

 

 

പൗരത്വനിയമ ഭേദഗതി നടപ്പിലാക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് കപില്‍ സിബല്‍. അറ്റോര്‍ണി ജനറല്‍ ഇത് എതിര്‍ത്തു. 

 

 

 

 

 

 

 

 

എന്നാൽ 80 അധിക ഹര്‍ജികള്‍ക്ക് മറുപടി നല്‍കാന്‍ ആറാഴ്ചത്തെ സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. അസം, ത്രിപുര വിഷയ പ്രത്യേകമായി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു

 

 

 

 

 

.

അഭൂതപൂര്‍വ്വമായ തിരക്കാണ് ഹര്‍ജി പരിഗണിക്കുന്ന ഒന്നാം നമ്പര്‍ കോടതി മുറിക്കുള്ളിലുള്ളത്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. 

మరింత సమాచారం తెలుసుకోండి: