കളിയിക്കാവിളയില്‍ സ്‌പെഷല്‍ ഗ്രേഡ്‌ എസ്‌.ഐയെ കൊലപ്പെടുത്തിയവരുടെ തീവ്രവാദബന്ധം തെളിയിക്കുന്ന തെളിവുകള്‍ പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ കൈമാറിയ ബാഗില്‍നിന്നു കണ്ടെത്തി. 

 

 

 

അന്വേഷണസംഘം കണ്ടെടുത്ത ബാഗിലുണ്ടായിരുന്ന കുറിപ്പില്‍ തീവ്രവാദ ബന്ധം ആരോപിച്ച്‌ ബെംഗളുരുവില്‍ പിടിയിലായവരുടെ പേരും മറ്റു വിവരങ്ങളും രേഖപ്പെടുത്തിയിരുന്നു.

 

 

 

 

 

 

നേരത്തെ തമിഴ്‌നാട്‌ ക്യൂ ബ്രാഞ്ച്‌ അറസ്‌റ്റ്‌ ചെയ്‌ത നെയ്യാറ്റിന്‍കര പത്താംകല്ല്‌ സ്വദേശി ജാഫര്‍ നല്‍കിയ മൊഴി അനുസരിച്ചു നടത്തിയ പരിശോധനയിലാണു ബാഗ്‌ കണ്ടെടുത്തത്‌.

 

 

 

കൊലപാതകത്തിനുമുമ്പാണു പ്രതികള്‍ ബാഗ്‌ ജാഫറിനെ ഏല്‍പ്പിച്ചത്‌. നെയ്യാറ്റിന്‍കരയിലെ ആരാധനാലയത്തിനു സമീപത്തെ വീട്ടില്‍നിന്നാണു പോലീസ്‌ ബാഗ്‌ കണ്ടെടുത്തത്‌.

 

 

 

 

 

 

ബാഗിലെ തുണികള്‍ക്കടിയില്‍ ഐ.എസ്‌.ഐ. എന്നെഴുതിയ കുറിപ്പ്‌ കണ്ടെത്തുകയായിരുന്നു. ഭാരതത്തെ ഇസ്ലാമിക രാഷ്‌ട്രമാക്കാനുള്ള പോരാട്ടം തുടരുമെന്നും കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. കുറിപ്പിന്റെ നിജസ്‌ഥിതി പൊലീസ്‌  അന്വേഷിക്കുന്നുണ്ട്‌.

 

 

 

 

 

 

 

അതേസമയം എസ്‌.ഐയെ കുത്താന്‍ ഉപയോഗിച്ച കത്തി തമ്പാനൂരില്‍ നിന്നും പോലീസ്‌ കണ്ടെടുത്തു. ഒളിവില്‍ പോകുന്നതിന്‌ മുമ്പ്‌ ഉപേക്ഷിച്ച കത്തിയാണു കണ്ടെത്തിയത്‌. കത്തി വാങ്ങിയ ബാലരാമപുരത്തെ കടയിലെത്തിച്ചും പ്രതികളുമായി തെളിവെടുത്തു. ഇന്നു സംഭവം നടന്ന കളിയിക്കാവിളയില്‍ പ്രതികളെയെത്തിച്ചു തെളിവെടുപ്പു നടത്തിയേക്കും. 

 

 

 

കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് സൈനികര്‍ക്ക് ലഭിക്കുന്ന ഇറ്റാലിയന്‍ നിര്‍മിത തോക്കാണെന്ന് തിരിച്ചറിഞ്ഞിരുന്നു.

మరింత సమాచారం తెలుసుకోండి: