ഷഹീൻ ബാഗിൽ പ്രതിഷേധിക്കുന്നവർക്ക് നേരെ വെടിയുതിർത്തയാൾ ആം ആദ്മി പാർട്ടി അംഗമെന്ന് ഡൽഹി പോലീസ്. വെടിയുതിർത്തതിനു പിന്നാലെ അറസ്റ്റിലായ കപിൽ ഗുജ്ജർ 2019 ൽ ആം ആദ്മിയിൽ ചേർന്നിരുന്നെന്നാണ് പോലീസ് പറയുന്നത്. ഇയാൾ ആം ആദ്മി നേതാക്കൾക്കൊപ്പം നിൽക്കുന്നെന്ന പേരിൽ ചിത്രങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

 

 

 

    താനും പിതാവ് ഗാജെ സിങ്ങും 2019 ന്‍റെ തുടക്കത്തിൽ ആം ആദ്മിയിൽ ചേർന്നിരുന്നെന്ന് പ്രതി സമ്മതിച്ചതായി ഗുജ്ജാർ സമ്മതിച്ചെന്ന് കേസ് അന്വേഷിക്കുന്ന ഡൽഹി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് വ്യക്തമാക്കിയിരിക്കുന്നത്.

 

 

 

    ഇയാളുടെ ഫോണിൽ നിന്നാണ് ആം ആദ്മി നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ കണ്ടെടുക്കുകയും ചെയ്തത്. അതേസയമം കപില്‍ ഗുജ്ജറുമായി യാതൊരു ബന്ധവുമില്ലെന്ന് ആം ആദ്മി പ്രതികരിച്ചിട്ടുണ്ട്.

 

 

ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണവുമായി പാർട്ടികൾ മുന്നേറവെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ. മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയാണെങ്കിൽ അവരോട് സംവാദത്തിന് തയ്യാറാണെന്നും കെജ്രിവാൾ പറഞ്ഞു. ബുധനാഴ്ച ഒരു മണിക്ക് മുന്നെ സ്ഥാനാർഥിയെ പ്രഖ്യാപിക്കണമെന്നാണ് കെജ്രിവാൾ ആവശ്യപ്പെട്ടിരിക്കുന്നത്.

 

 

     കഴിഞ്ഞ ശനിയാഴ്ച വൈകീട്ടായിരുന്നു കപിൽ ഷഹീൻ ബാഗിൽ ആകാശത്തേക്ക് വെടിയുതിർത്തത്. ജയ് ശ്രീറാം വിളികളോടെയായിരുന്നു ഇയാൾ വെടിയുതിർക്കുന്നത്.

 

 

 

 

    പ്രതിഷേധക്കാരിൽ നിന്നും വെറും 250 മിറ്റർ മാത്രം അകലെ നിന്നായിരുന്നു ഇയാൾ വെടിയുതിർത്തത്.കപിലിന്‍റെ അച്ചൻ 2012 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിഎസ്പി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.

 

 

 

   കപിലിന്‍റെ ഫോണിൽ നിന്ന് കണ്ടെടുത്തെന്ന് പറയുന്ന ഫോട്ടോയിൽ ഇയാൾ ആം ആദ്മി നേതാവ് സഞ്ജയ് സിങ്ങിനും അനുയായികൾക്കും ഒപ്പം നിൽക്കുന്നതാണ് ഉള്ളത്.

 

 

 

    എന്നാൽ കപിലുമായി യാതൊരു തരത്തിലുമുള്ള ബന്ധമില്ലെന്ന് സഞ്ജയ് സിങ്ങ് പ്രതികരിച്ചു. ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയമാണിതിന് പിന്നിലെന്നും സത്യസന്ധമായ അന്വേഷണം നടത്തി പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

మరింత సమాచారం తెలుసుకోండి: