കൊറോണ ബാധയില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 8 പേരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു.

 

 

 

 

 

 

കൊറോണ രോഗപ്രതിരോധ നടപടികളുടെ ഭാഗമായിയാണ് ഇത്. ഇവരുടെ ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്യാന്‍ ഒരുങ്ങുന്നത്. ആശുപത്രിയില്‍ നിന്ന് പോയാലും ഓരോരുത്തരുടെയും നീരിക്ഷണ കാലയളവായ 28 ദിവസം കഴിയുന്നത് വരെ ഇവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ  ഇപ്പോഴത്തെ തീരുമാനം.

 

 

 

 

 

 

 

 

 

 

 

 

തൃശ്ശൂരില്‍ 30 പേര്‍ ആശുപത്രിയിലും 211 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. പുതുതായി അഞ്ച് സാംപിളുകള്‍ കൂടി ടെസ്റ്റിന് അയച്ചിട്ടുണ്ട്. രോഗം വന്ന കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടുവെന്നും അധികൃതര്‍ പറഞ്ഞു .

 

 

 

 

 

 

 

 

 

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ നിലയും തൃപ്തികരമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

 

 

 

 

 

 

 

 

 

രോഗലക്ഷണങ്ങളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന 8 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. പുതുതായി പ്രവേശിച്ച ആള്‍ ഉള്‍പ്പെടെ ആകെ 8 പേരാണ് വിവിധ ആശുപത്രികളില്‍ ഉള്ളത്.

 

 

 

 

 

 

 

 

ജില്ലയില്‍ 171 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. പരിശോനയ്ക്ക് അയച്ച സാംപിളില്‍ നിന്ന് മറ്റാര്‍ക്കും കൊറോണ ഉണ്ടെന്ന് കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. 

మరింత సమాచారం తెలుసుకోండి: