പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍.

 

 

 

 

 

 

 

 

 

 

 

 

ലോക്‌സഭയിലെ നന്ദിപ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിപ്രസംഗത്തില്‍ തന്നെയും ജമ്മു കശ്മീരിനെയും ബന്ധപ്പെടുത്തി മോദി നടത്തിയ പരാമര്‍ശങ്ങളാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്.

 

 

 

 

 

 

 

കൂടാതെ, പ്രധാനമന്ത്രി നടത്തിയ പ്രസംഗം ചരിത്രം വളച്ചൊടിച്ചു കൊണ്ടുള്ളതാണെന്നും തരൂര്‍ ആരോപിച്ചു. ട്വിറ്ററിലൂടെയാണ് തരൂരിന്റെ ഇത്തരം പ്രതികരണം. 

ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെ കുറിച്ച് പരാമര്‍ശിക്കവേയാണ് തരൂരിന്റെ പേര് മോദി ഉപയോഗിച്ചത്. ശശി തരൂര്‍ജീ, നിങ്ങള്‍ ജമ്മു കശ്മീരിന്റെ മരുമകനാണ്. നിങ്ങള്‍ ജാഗ്രത കാണിക്കണമെന്നായിരുന്നു മോദിയുടെ വാക്കുകള്‍. തരൂരിന്റെ അന്തരിച്ച ഭാര്യ സുനന്ദ പുഷ്‌കര്‍ ജമ്മു കശ്മീര്‍ സ്വദേശിനിയാണ്. ഇങ്ങനെ ആയിരുന്നു മോദിയുടെ പ്രതികരണം.  

 

 

 

 

പ്രധാനമന്ത്രിയുടെ തേനൊലിപ്പിച്ചു കൊണ്ടുള്ള പ്രസംഗത്തില്‍ നാലുവട്ടം എന്റെ പേര് പരാമര്‍ശിക്കപ്പെട്ടതില്‍ മിഥ്യാഭിമാനം തോന്നണോ അതോ ആഹ്ലാദിക്കണോ എന്നറിയില്ല. എന്നാല്‍ ചരിത്രത്തിന്റെ കാറ്റാടിയന്ത്രത്തിന്റെ ഗതി മാറ്റാന്‍ അദ്ദേഹം തുടര്‍ച്ചയായി ശ്രമിക്കുന്നതില്‍ എനിക്ക് തീരെ സന്തോഷം തോന്നുന്നില്ല.

 

 

 

 

മാത്രവുമല്ല, പവിത്രമായ ഒരു ഭരണഘടനാസന്ദര്‍ഭത്തെ വെറും രാഷ്ട്രീയപ്രസംഗത്തിനുള്ള വേദിയാക്കി ചുരുക്കുകയും ചെയ്തു- തരൂര്‍ പ്രതികരിച്ചു. 

మరింత సమాచారం తెలుసుకోండి: