ഷഹീൻ ബാഗിൽ സമരപോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല. അധികാരികൾ തന്നങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റും വരെ അവരത് തുടരാനാണ് ഉദ്ദേശിക്കുന്നതും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജമിയ മില്ലിയ സർവാകലാശാലയിലെ വിദ്യർത്ഥികളെ പൊലീസ് ക്യാംപസിൽ കയറി മർദ്ദിച്ച സംഭവത്തെ തുടർന്നാണ് 2019 ഡിസംബർ 15ന് പത്ത് അമ്മമാർ ചേർന്ന് ഷഹീൻ ബാഗിൽ സമരം ആരംഭിച്ചത്.

 

 

 

 

   പിന്നീട് സ്ത്രീകളും കുട്ടികളും ഉൾപ്പടെ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്ത് വരികയായിരുന്നു. ആയിക്കണക്കിന് ആളുകളാണ് ഇപ്പോൾ ഷഹീൻ ബാഗിൽ സമരം ചെയ്യുന്നത്. സിഎഎ, എൻആർസി, എൻപിആർ എന്നിവയ്ക്കെതിരെ സമരം ഇപ്പോഴും തുടരുകയാണ്.

 

 

 

   എന്നാൽ ഇതിനെയെല്ലാം പാടെ തള്ളി കളഞ്ഞു കൊണ്ട് സുപ്രീം കോടതി എത്തിയിരിക്കുകയാണ്. ഒരു പൊതു പാത ഉപരോധിക്കാൻ സമരക്കാർക്ക് എന്താണ് അധികാരം .

 

 

   സാധാരണ ഇടങ്ങളിൽ ഇത്തരം സമരം തുടരാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു . ഒരു നഗരം മുഴുവൻ സമരം നടത്താൻ എന്താണ് അവകാശമെന്നും കോടതി ചോദിക്കുന്നു.

 

 

 

  സമരം തുടരാമെന്നും, നിശ്ചയിക്കപ്പെട്ട സ്ഥലത്തുമാത്രമാകണമെന്നും കോടതി അറിയിച്ചു. ഷഹീൻ ബാഗിൽ നടന്ന പ്രകടനത്തിനെതിരായ ഹർജികളുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് , കേന്ദ്ര, സംസ്ഥാന സർക്കാരുകൾ എന്നിവർക്ക് നോട്ടീസ് നൽകാനും കോടതി തീരുമാനിച്ചു.

 

 

 

   ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും, ഡല്‍ഹി പോലീസിനും, നോട്ടീസയച്ചു. പൊതുറോഡില്‍ അനിശ്ചിതമായി തടസ്സം സൃഷ്ടിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി വീണ്ടും 17ന് പരിഗണിക്കും.ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഫെബ്രുവരി 17-നകം മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

 

ഷാഹീന്‍ ബാഗില്‍ നാലു മാസം പ്രായമയ കുഞ്ഞ് മരച്ചതില്‍ കേന്ദ്രത്തോടും ഡല്‍ഹി സര്‍ക്കാറിനോടും വിശദീകരണം തേടി സുപ്രീംകോടതി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രണ്ട് മാസത്തോളമായി തുടര്‍ച്ചയായി സമരരംഗത്തുള്ള ഷാഹീന്‍ ബാഗില്‍ കഴിഞ്ഞ ദിവസമാണ് പിഞ്ചു ബാലന്‍ മരിക്കുന്നത്.

 

 

 

കുഞ്ഞിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്, ധീരതക്കുള്ള പുരസ്കാരം നേടിയ പന്ത്രണ്ടു വസസ്സുകാരി സെന്‍ ഗുണ്‍രതന്‍ സതവര്‍തെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെക്ക് കത്തെഴുതുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് വിഷയത്തില്‍ ഇടപെട്ടത്.

 

 

 

കടുത്ത തണുപ്പില്‍ സമര രംഗത്ത് തുടരുകയാണ് ഷാഹീന്‍ ബാഗ്. ജനുവരി 30നാണ് നാല് മാസം പ്രായമുള്ള മുഹമ്മദ് ജഹാന്‍ മരിക്കുന്നത്. ഷാഹീന്‍ ബാഗ് പ്രതിഷേധത്തിന്റെ സംഘാടകര്‍ക്കെതിരായാണ് സെന്‍ സതവര്‍തെ കോടതിയെ സമീപിച്ചത്. സമരമുഖത്ത് കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുകയും അവരോട് അനീതി കാണിക്കുകയും ചെയ്യുന്നുവെന്നാണ് സെന്‍ കുറ്റപ്പെടുത്തിയത്.

మరింత సమాచారం తెలుసుకోండి: