ഓരോ തിരഞ്ഞെടുപ്പും ഓരോ പാഠങ്ങളാണ്. 2014 യിൽ ഹിന്ദുത്വ എന്ന വിജയമന്ത്രം ബിജെപിയെ അധികാരത്തിൽ എത്തിച്ചു. തുടർന്ന് 2019 യിൽ അതെ വിജയമന്ത്രം ബിജെപിയെ വീണ്ടും അധികാരത്തിന്റെ അമരത്ത് അവരോധിച്ചു.

 

 

    എന്നാൽ ജാർഖണ്ഡും മഹാരാഷ്ട്രയും ദില്ലിയും  അടക്കം ആറ്  നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി കൂപ്പുകുത്തുനമ്പോൾ ആ വിജയമന്ത്രണത്തിനു പിന്നിലെ ഹിഡൻ അജണ്ട ഈ രാജ്യത്തെ ജനാധിപത്യ വിശ്വാസികൾക്ക് കൂടുതൽ വ്യക്തമാക്കുന്നതായി പറയേണ്ടിവരും.

 

 

 

   ഇന്ത്യയെ വർഗീയമായി വേർതിരിച്ച് ഒരു ഹിന്ദു രാഷ്ട്രം കെട്ടിപ്പടുത്തനുള്ള  ആ ഹിഡൻ അജണ്ടയാണ് ജനവിധികളിലൂടെ ഇന്ത്യൻ ജനത ഇപ്പോൾ നശിപ്പിച്ചുക്കൊണ്ടിരിക്കുന്നതു.  നാല്പതു ദിവസം നീണ്ടു നിന്ന ദില്ലിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ മാമാങ്കത്തിൽ ബിജെപിയിലെ എല്ലാം എംപിമാരെയും  തിരഞ്ഞെടുപ്പ് ഗോദയിൽ എത്തിച്ചു. അരവിന്ദ് കെജ്‌രിവാളിന്റെ വികസന രാഷ്ട്രീയത്തെ പ്രതിരോധിക്കുവാൻ വർഗീയ കാർഡ് ഇറക്കി.

 

 

   ദേശിയ പൗരത്വ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ കൊല്ലാനും  വെടിവെയ്ക്കുവാനും ആഹ്വാനം ചെയ്തു കൊണ്ട്  ബിജെപിയിലെ പ്രമുഖ നേതാക്കളെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എഴുന്നള്ളിച്ചു. എന്നാൽ ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങളെ അതെ നാണയത്തിൽ  തന്നെ കെജ്‌രിവാൾ തിരിച്ചടിച്ചു.

 

 

 

   ഹനുമാൻ ക്ഷേത്രത്തിൽ ഹനുമാൻ മന്ത്രം ഉരുവിട്ടു. മക്കളെ ഭഗവത്ഗീത  പഠിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.  ദില്ലിയിലെ ഭൂരിപക്ഷ ഹിന്ദു വോട്ടുകൾ കൈക്കലാക്കുവാൻ ഇത്രയും പ്രകടങ്ങളൊക്കെ തന്നെ ധാരാളം.

 

 

    പിന്നെ തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങളിലെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരിസ്മയായിരുന്നു  ബിജെപി ഉയർത്തികാട്ടിയതു. അത് കൊണ്ട് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആരാണ് എന്നതിനെ കുറിച്ച് ഒരു വ്യക്തതയില്ലാത്ത പോയി. ബിജെപിയുടെ ദില്ലി സംസ്ഥാന അധ്യക്ഷനായ മനോജ് തിവാരിയെ  മുഖ്യമന്ത്രി പദത്തിലേക്ക് കൊണ്ട് വരാൻ നേതൃത്വം തീരെ താത്പര്യം കാട്ടിയില്ല. .

 

 

   പിന്നെ ഈ തിരെഞ്ഞെടുപ്പ് ഒക്കെ അടുക്കുമ്പോൾ എതിർ പാർട്ടികളിലെ ആളുകളെ ചൊറിയുവാൻ വേണ്ടി കുറെ ട്രോളുകളൊക്കെ ഇറക്കുമല്ലോ. സമയം മെനക്കെടുത്തി കൊണ്ട് ബിജെപിക്കാർ ചെയ്തതോ. തകർന്നു തരിപ്പണമായി കൊണ്ടിരിക്കുന്ന കോൺഗ്രസ്സിന്റെ നേതാക്കൾക്കെതിരെ കുറെ ട്രോളുകൾ ഇറക്കി. അവിടെയും ആപ് കസറി.

 

 

 

 

   നല്ല കിടിലം ട്രോളുകളായിരുന്നു, വർഗീയ വിഷം തുപ്പുന്ന ബിജെപി ക്കാർക്കെതിരെ ആപിന്റെ ഐടി സെൽ പുറത്തിറക്കിയത്. ഇനി അമിത് ഷായെയും നരേന്ദ്രമോദിയും തലപുകഞ്ഞു കൊണ്ട് കൊണ്ട് ആലോച്ചിച്ചു കൂട്ടുന്ന മറ്റൊരു പ്രധാന കാര്യമുണ്ട്. 2024 ഈ കെജ്രിവാളെങ്ങാനും ഇന്ത്യയുടെ പ്രധാനമന്ത്രിയെങ്ങാനും ആയിത്തീറോ.

మరింత సమాచారం తెలుసుకోండి:

aap