അല്ലേലും സ്വന്തം പാർട്ടിക്കാർ ഭീകരവാദപരമായ പരാമർശങ്ങളോ, ഇല്ലെങ്കിൽ ആ രീതിയിലുള്ള  പ്രവർത്തനങ്ങളോ കാഴ്ച വച്ചാൽ അത്  ബിജെപിക്കാർക്ക് ഒരു പ്രശ്‌നമില്ല, മാത്രമല്ല  നമ്മളൊന്നും അറിഞ്ഞിട്ടില്ലേ  രാമാ നാരായണ എന്ന ഒരു ഭാവവുമാണ് ഈ ബിജെപി ഏമാന്മാർക്ക്. ഈ കഴിഞ്ഞ ഇടയ്ക്കാണ് ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പ്രചരണം നടത്തുന്നതില്‍ നിന്ന് ബിജെപി എംപി പര്‍വേശ് വര്‍മയെ  തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയത്.

 

 

 

 

 

 

   എന്തിനാന്നെല്ലേ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഭീകരവാദി എന്ന് വിളിച്ച് അധിക്ഷേപിച്ചതിനാണ് ഈ ഒരു പണിഷ്മെന്റ് അന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയത്.,മാത്രമല്ല വിദ്വേഷ പ്രസംഗങ്ങൾ  വാ തോരാതെ നടത്തിയതിനും ഈ വിദ്വാനെ വിലക്കിയിരുന്നു. ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കുന്നവരാണെന്നും അവരെ പിന്തുണയ്ക്കുന്ന  കെജ്രിവാള്‍  ഭീകരവാദിയാണെന്നും പര്‍വേശ് അധിക്ഷേപിച്ചു.

 

 

 

    പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്ന പ്രതിഷേധക്കാര്‍ വീടുകളില്‍ കടന്ന് മറ്റുള്ളവരുടെ സഹോദരിമാരെയും പെണ്‍മക്കളെയും ബലാത്സംഗം ചെയ്യുമെന്ന വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് ആദ്യം വിലക്കിയത്. ഇതിനെ തുടർന്ന് ഭീകരവാദിയെന്ന പരാമര്‍ശം വേദനിപ്പിക്കുന്നതെന്ന് ചൂണ്ടി കാട്ടി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്ത് എത്തിയിരുന്നു.

 

 

 

    ഭീകരവാദിയെന്ന് പരാമര്‍ശം ഏറെ വേദനിപ്പിക്കുന്നതാണെന്നും, ദില്ലിക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്നുവെങ്കില്‍ നിങ്ങള്‍ എഎപിക്ക് വോട്ട് ചെയ്യുക.  അതല്ല എന്നെ ഒരു ഭീകരവാദിയായാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ താമരക്ക് വോട്ട് ചെയ്യൂക എന്നായിരുന്നു അന്ന് കേജരിവാൾ ഇതേ തുടർന്ന് പ്രതികരിച്ചത്.

 

 

 

   എന്നാൽ അരവിന്ദ് കേജ്‌രിവാളിനെ താന്‍ ഭീകരവാദിയെന്ന് വിളിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല-എന്നാണ് ഈ ബിജെപി  നേതാവ് പറയുന്നത്. ഈ ഒരു ഒറ്റ വാക്ക്  പറഞ്ഞതിനു ശേഷം  ശേഷം ഇദ്ദേഹം കോൺഗ്രെസ്സ്സിന്റെ  പരാജയം സംബന്ധിച്ച ആരോപണങ്ങളിലേക്ക് നൈസ് ആയിട്ട് സ്കൂട്ട് ആവുകയായിരുന്നു.

 

 

 

   ഡല്‍ഹി തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ റാലികളിലൊന്നില്‍വെച്ചാണ് കേജ്‌രിവാള്‍ ഭീകരവാദിയെന്ന്  ജാവഡേക്കര്‍ പറഞ്ഞിരുന്നത്. അതായത് "അരവിന്ദ് കേജ്‌രിവാളിനെ നിരാകരിക്കാന്‍ ഡല്‍ഹിക്കാര്‍ക്ക് ഒരു കാരണമുണ്ട്. കേജ്‌രിവാള്‍ നിഷ്‌കളങ്കമായ മുഖത്തോടെ ചോദിക്കും- ഞാനൊരു ഭീകരവാദിയാണോ എന്ന്,നിങ്ങളൊരു ഭീകരവാദിയാണ്. അതിന് മതിയായ തെളിവുകളുണ്ട്.#

 

 

 

 

   നിങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട് നിങ്ങളൊരു   നിങ്ങളൊരു അരാജകവാദിയാണെന്ന്. അരാജകവാദിയും തീവ്രവാദിയും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല" ഇങ്ങനെ ആയിരുന്നു ജാവഡേക്കറിന്റെ പരാമര്‍ശം.മാത്രമല്ല ഇതിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിലുമൊക്കെയായി ഏറെ വൈറൽ ആയിരുന്നു.

 

 

 

    എന്തായാലും കാണിച്ചു കൂട്ടിയതിനൊക്കെ  തെളിവുണ്ടായിട്ടും അതൊന്നും ചെയ്തില്ല, കണ്ടില്ല, കേട്ടില്ല, പറഞ്ഞില്ല, എന്നൊക്കെ പറഞ്ഞാൽ, ആര് വിശ്വസിക്കാനാ! ഒരൽപം വകതിരിവൊക്കെ വേണ്ടേ സംഘി ചേട്ടന്മാരെ! അല്ലേലും പണ്ടേ  ഈ നാണമെന്ന് പറയുന്നതൊന്നും ഇല്ലല്ലോ എല്ലേ! 

మరింత సమాచారం తెలుసుకోండి: