പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയതിന് കശ്‌മീർ സ്വദേശികളായ രണ്ട് വിദ്യാർഥികൾ അറസ്‌റ്റിൽ. കർണാടക ഹുബള്ളിയിലെ മൂന്ന് എഞ്ചിനീയറിങ് കോളേജ് വിദ്യാർഥികളാണ് പിടിയിലായത്. ഇവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു.

 

 

 

 

  \ 124 (രാജ്യദ്രോഹം), 153 (എ), 153 (ബി) എന്നീ ഐപിസി വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.കശ്‌മീരിലെ ഷോപിയാൻ സ്വദേശികളായ അമീർ, ബാസിത്, താലിബ് എന്നീ വിദ്യാർഥികളാണ് അറസ്‌റ്റിലായത്.

 

 

   കാമ്പസിൽ കടന്നാണ് ഇവരെ പോലീസ് പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ധാർവാഡ് പോലീസ് കമ്മീഷണർ വ്യക്തമാക്കി.

 

 

    രാജ്യത്തെ നടുക്കിയ പുൽവാമ ദിനത്തിൽ മൂന്നാം വർഷ എഞ്ചിനിയറിങ് വിദ്യാർഥികളായ ഇവർ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് നടപടി വിവാദമായത്.

 

 

    ഇവർ തന്നെയാണ് വീഡിയോ ഫോണിൽ ചിത്രീകരിച്ചത്.. പാകിസ്ഥാൻ സിന്ദാബാദ്, ഫ്രീ കശ്‌മീർ മുദ്രാവാക്യങ്ങളാണ് ഇവർ വിളിച്ചത്. വിദ്യാർഥികൾക്കെതിരെ കോളേജിലെ സംഘപരിവാർ സംഘടനകൾ രംഗത്തുവന്നതോടെയാണ് പോലീസ് ഇടപെടലുണ്ടായത്.

 

 

 

 

പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ മൂന്ന് കശ്മീരി വിദ്യാർത്ഥികൾ കർണാടകത്തിൽ അറസ്റ്റിൽ.  ഹുബ്ബളളിയിലെ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികൾക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്.

 

 

    പുൽവാമ ദിനത്തിൽ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ വിദ്യാർത്ഥികൾക്കെതിരെ നടപടി ആവശ്യപ്പെട്ട്   കോളേജിലേക്ക് സംഘപരിവാർ സംഘടനകൾ പ്രതിഷേധവുമായെത്തി. 

 

 

 

    പാകിസ്ഥാന് സിന്ദാബാദ് വിളിക്കുന്ന ഇവരുടെ വീഡിയോ പുറത്തുവന്നിരുന്നു.  കശ്മീരിലെ ഷോപിയാൻ സ്വദേശികളായ ആമിർ, ബാസിത്, താലിബ് എന്നീ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. പാകിസ്ഥാൻ സിന്ദാബാദ്, ഫ്രീ കശ്മീർ പരാമർശങ്ങളുളള ഇവർ തന്നെ ചിത്രീകരിച്ച വീഡിയോ കഴിഞ്ഞ ദിവസം  പ്രചരിച്ചിരുന്നു.  

 

 

     വിദ്യാർഥികളെ ബലമായിട്ടാണ് പോലീസ് കസ്‌റ്റഡിയിലെടുത്തത്. ഇതിനിടെ ഇവരെ കയ്യേറ്റം ചെയ്യാൻ ബജ്റംഗ്‌ദൾ പ്രവർത്തകർ ശ്രമിക്കുകയും ചെയ്‌തു.

మరింత సమాచారం తెలుసుకోండి: