നമുക്കിനി ട്രെനിനുള്ളിലും, പൂജ നടത്താം, കാരണം, ട്രെയിനിനുള്ളില്‍, ഒരമ്പലം പണിത്തിരിക്കുകയാണ്,  പ്രധാന മന്ത്രി,നരേന്ദ്ര  മോദി. വിശ്വസിക്കാൻ, അൽപ്പം പ്രയാസമാണെങ്കിലും, കാര്യം, സത്യമാണ്. വിശ്വസിച്ചേ പറ്റൂ..കഴിഞ്ഞ ദിവസമാണ്, നമ്മുടെ മോദി, ഫ്‌ളാഗ് ഓഫ് ചെയ്ത, കാശി- മഹാകാല്‍ എക്‌സ്പ്രസിന്റെ, ബി കോച്ചിലെ, സീറ്റ് നമ്പര്‍, 64, ഒരു ചെറിയ ക്ഷേത്രമാക്കി, മാറ്റിയത്.

 

 

 

    സംഗതി  ഉഷാറാക്കാൻ,  നമ്മുടെ റെയിൽവേ അധികൃതരും, അദ്ദേഹത്തോടൊപ്പമുണ്ട് കേട്ടോ! എന്നാൽ, ഇതിനോടകം തന്നെ, സംഭവം വിവാദങ്ങൾക്ക്, വഴി വച്ചിരിക്കുകയാണ്. വെറും, ഒരു ദിവസം കൊണ്ടാണ്, ട്രെയിന്‍, വിവാദക്കോളങ്ങളില്‍, ഇടംപിടിച്ചിരിക്കുന്നത്. കോച്ചിലെ, ക്ഷേത്രത്തിന്റെ ചിത്രങ്ങള്‍, പുറത്തിവിട്ടിരിക്കുകയാണ്, റെയില്‍വെ അധികൃതര്‍.

 

 

 

    പൂജാസ്ഥലമാക്കിയ ബര്‍ത്തില്‍, ശിവന്റെ ചിത്രങ്ങളും, പൂമാലകളും സ്ഥാപിച്ചിട്ടുണ്ട്. ഈ സീറ്റ്, ശിവപ്രതിഷ്ഠയ്ക്കായാണ്, വിനിയോഗിക്കുക. പുതിയ ട്രെയിനില്‍, തീപ്പെട്ടിയുമായി നില്‍ക്കുന്ന, ടിടിഇയുടെ ചിത്രവുമുണ്ട്. ശിവനു വേണ്ടി, പ്രത്യേക ക്ഷേത്രം, നിര്‍മ്മിച്ച ട്രെയിനിനുള്ളില്‍, പ്രത്യേക പ്രാര്‍ഥനകള്‍, നടത്താനൊരുങ്ങുകയാണ്, റെയിൽവേ. വിശേഷാവസരങ്ങളിലും, പ്രത്യേക ദിവസങ്ങളിലും, വിശേഷാല്‍ പ്രാര്‍ഥനകള്‍ നടത്താനും, റെയില്‍വെ അധികൃതരുടെ, ആലോചനയിലുണ്ട്,, എന്നത് മറ്റൊരു പ്രത്യേകത.

 

 

    എല്ലാ ദിവസവും, ആരാധന ഉണ്ടാകും. ഇന്‍ഡോറിനു സമീപമുള്ള, ഓംകാരേശ്വര്‍, ഉജ്ജയിനിയിലുള്ള മഹാകാലേശ്വര്‍, വാരണാസിയിലുള്ള കാശി വിശ്വനാഥ്, ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെ, ബന്ധിപ്പിച്ചാണ്, വാരണാസി- ഇന്‍ഡോര്‍ കാശി മഹാകാല്‍ എക്‌സ്പ്രസിന്റെ, യാത്ര. ഞായറാഴ്ച, ഫ്‌ളാഗ് ഓഫ് ചെയ്ത, ട്രെയിന്‍ ഫെബ്രുവരി 20 മുതല്‍, സര്‍വ്വീസ് ആരംഭിക്കും.

 

 

   മാത്രമല്ല,  ഹിന്ദുമത വിശ്വാസം വ്യാപിപ്പിക്കുന്നതിനു വേണ്ടിയാണ്, ട്രെയിനില്‍ ഇത്തരത്തില്‍, ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നതെന്ന, ആരോപണങ്ങളും, ഇതിനോടകം ഉയരുന്നുമുണ്ട്. ഇതാദ്യമായാണ്, ശിവ ഭഗവാന്, ട്രെയിനില്‍, ഒരു സീറ്റ് തന്നെ, മാറ്റി വച്ചിരിക്കുന്നത്.ഒപ്പം ഭക്തി ഗാനങ്ങളും, രണ്ട് സ്വകാര്യ ഗാര്‍ഡുകളും, എല്ലാ കോച്ചിലും ഉണ്ടാകും.പിന്നെ വേറെയൊരു കാര്യം പറഞ്ഞേക്കാം, വല്ല ചിക്കനോ ,മട്ടണോ,പോർക്കോ, ബീഫോ ഒന്നും കൊണ്ട് അങ്ങോട്ടൊന്നും ചെന്നേക്കരുത്.

 

 

 

    പിന്നെ പറയണ്ടല്ലോ, പിന്നെ നാട്ടിൽ ഇറങ്ങാൻ പറ്റില്ല! വെട്ടും, കുത്തും കൊലയുമായി, അങ് നീണ്ട് പൊയ്‌ക്കോളും...ഇവിടെ, വെജ് ഒൺലി സമ്പ്രദായമാ. വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ, ഇവിടെ നിന്നും ലഭിക്കുകയുള്ളു. അല്ല, മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കു പോലും, കണ്‍ഫേം ടിക്കറ്റുകള്‍ ലഭിക്കാത്ത, രാജ്യത്തെ റെയില്‍വെ സംവിധാനത്തില്‍, ഒരു സീറ്റ്, പ്രാര്‍ഥനയ്ക്കു വേണ്ടി മാറ്റിവയ്ക്കുകയാണ്, നമ്മുടെ മോദി. ഇതിന്റെ പിന്നിലെ, രഹസ്യമൊക്കെ എന്താണെന്ന്,  ഏതൊരു കൊച്ചു കുഞ്ഞിന് പോലും, തിരിച്ചറിയാൻ കഴിയുന്നതുമാണ്.

 

 

 

    മാത്രമല്ല, എന്താണ് മോദിയുടെ, ട്വിസ്റ്റോട് കൂടിയ അടുത്ത പരിപാടി, എന്ന് ചിന്തിച്ച്‌, ഒട്ടനവധി ചർച്ചകളും, ഇപ്പോൾ നിലവിൽ ഉണ്ട്. ഇതിനിടയിൽ, എഐഎംഐഎം പ്രസിഡന്റ്, അസദുദ്ദീന്‍ ഒവൈസി, ട്രെയിനില്‍, ക്ഷേത്രം സ്ഥാപിച്ച വിഷയത്തില്‍, ഭരണഘടനയുടെ, ആമുഖം ടാഗ് ചെയ്തുകൊണ്ട്,  പ്രതിഷേധം അറിയിച്ചിട്ടുമുണ്ട്. അല്ല, ഈ ടിടിഇ മാർക്ക്, എന്തിന്റെ കുഴപ്പമാണ്,, എന്ന് ചിന്തിച്ചിട്ടും, അങ്ങ് പിടി കിട്ടുന്നില്ല,  ചെക്കിങ്ങിന് കേറുന്ന ടിടിഇ ഓഫീസർമാർ, തീപ്പെട്ടിയും, കൂടെ കരുതി, അമ്പലത്തിൽ പൂജയും, വഴിപ്പാടും ഒക്കെ കഴിപ്പിച്ചിട്ടേ ഇറങ്ങൂ, എന്ന് വാശി പിടിച്ചാൽ, പിന്നെ നമ്മുക്ക് എന്ത് ചെയ്യാൻ സാധിക്കും!

 

 

    അങ്ങനെ ഒരു ചിത്രം, അതായത്, തീപ്പെട്ടിയുമായി നില്‍ക്കുന്ന, ടിടിഇയുടെ ചിത്രം വിവാദങ്ങള്‍ക്ക്, ഇടയാക്കുകയാണ്, ഇവിടെ.  എന്നാൽ, തീ പിടിക്കുന്ന ഒരു വസ്തുക്കളും,ട്രെയിനുകളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നുമാണ്, റെയിൽവേ നിയമം. ഒരു വശത്ത്, ഉപയോഗിക്കാൻ പാടില്ല എന്ന് പറയുന്ന തീപ്പെട്ടിയും, കർപ്പൂരവും, മറു വശത്ത്, തീപ്പെട്ടിയും, പിടിച്ചു കൊണ്ട് നിൽക്കുന്ന, ടിടിഇയും. എന്താല്ലെഹ്!!!! ഇങ്ങനെയുള്ള, മണ്ടത്തരങ്ങൾ കാണിക്കുകയും, പറയുകയും ചെയ്‌താൽ, ആരാണ് വിവാദം അഴിച്ചു വിടാത്തത്. എന്നാൽ അതല്ല, ഇനി എങ്ങാനും, ട്രെയിനിനു തീപിടിച്ചാലോ,അതിന്റെ  ഉത്തരവാദിത്തം, റെയില്‍വെ ഏറ്റെടുക്കുമോ ആവോ!

 

 

 

     സാമാന്യ ബോധം ഉള്ള, വർഗീയത ഉണർത്താത്ത, പച്ചച്ചയായ ഒരു മനുഷ്യൻ, സാധാരണ ഗതിയിൽ ചിന്തിച്ചു പോകുന്ന ഒരു കാര്യമാണിത്. എന്തായാലും, കളിച്ചു കളിച്ചു, മോദി  അങ്ങ് റെയിൽവേ, വരെ എത്തി, നോക്കിയിരുന്നോ, നാളെ, നമ്മുടെ വീടിന്റെ, മുന്നിൽ വന്നു നിന്നിട്ട്, ഇറങ്ങി പോ, എന്ന് പറഞ്ഞാൽ, പോകേണ്ടി വരുമോ, ആവോ, അതും കണ്ടറിയാം. ട്വിസ്റ്റ് നിരത്തി, കേറിയങ് പച്ച പിടിക്കുമെന്നു, വിചാരിക്കണ്ട, മോദി നിങ്ങൾ, അത് വെറുതെയ, ഈ കേരളത്തിൽ, അത് വിലപ്പോകുമെന്ന്, തോന്നുന്നില്ല.

 

 

 

     നിങ്ങളെ പോലെ, വർഗീയത  അഴിച്ചു വിടുന്ന, നേതാവ്, അത്, രാജ്യത്തിന് തന്നെ, നാണക്കേടാണ്‌. ഇനി, വർഗീയത അഴിച്ചു വിടുന്നില്ല, എന്ന് പറയുന്നവരോട്, ഒരു ചോദ്യം, എന്ത് കൊണ്ട് നിങ്ങളുടെ മോദിജി, ട്രെയിനിനുള്ളിൽ, അമ്പലം പണിതത്തിന്റെ കൂട്ടത്തിൽ, ഒരു ക്രിസ്ത്യൻ പള്ളിയും, ഒരു മുസ്ലീം പള്ളിയും പണിതില്ല! ഇന്ത്യയെ, ഹിന്ദു രാജ്യമാക്കിയേ അടങ്ങൂ, എന്ന് പ്രതിഞ എടുത്തിരിക്കുന്നവരോട്, എന്ത് പറഞ്ഞിട്ട്, എന്ത് കാര്യം! മറുപടിയായി, തികഞ്ഞ പുച്ഛവും, വെറുപ്പും, ഉറച്ച തീരുമാനവും മാത്രം! 

మరింత సమాచారం తెలుసుకోండి: