അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി വി.എസ് ശിവകുമാറിനെതിരെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

 

 

 

 

 

 

 

തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. 

രണ്ടാം പ്രതി എം രാനെ ബിനാമിയാക്കിയാണ് ശിവകുമാര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. 

 

 

 

 

 

 

 

 

ഇവരെ കൂടാതെ പഴ്‌സണല്‍ സ്റ്റാഫ് അംഗം ഷൈജു ഹരണ്‍, അഡ്വ എം.എസ് ഹരികുമാര്‍ എന്നിവരാണ് കേസിലെ ബാക്കി  പ്രതികള്‍.

 

 

 

 

 

 

 

 

 

 

 

 

 

അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ വി.എസ് ശിവകുമാറിന്റെ ബന്ധുക്കളും പേഴ്‌സണല്‍ സ്റ്റാഫും ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്.

 

 

 

 

 

 

 

 

 

 

ശിവകുമാര്‍ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ വിജിലന്‍സിന്റെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. ശിവകുമാറിനെതിരായ അന്വേഷണത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയതോടെയാണ് ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

 

 

 

 

 

 

 

 

 

 

 

 

 

 

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിവകുമാറിന്റെ ബന്ധുക്കളും പേഴ്‌സണല്‍ സ്റ്റാഫും അടക്കം ഏഴ് പേര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. ഇതില്‍ ശിവകുമാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നാണ് വിജിലന്‍സ് അറിയിച്ചത്. 

మరింత సమాచారం తెలుసుకోండి: