ഇന്ത്യ സന്ദര്‍ശനത്തിനൊരുങ്ങുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ഫെബ്രുവരി 24,25 തീയതികളിലാണ് ട്രംപ്  ഇന്ത്യ സന്ദർശിക്കുക. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ സന്ദര്‍ശനമെന്ന് വൈറ്റ് ഹൗസ് ട്വിറ്ററില്‍ അറിയിക്കുകയും ചെയ്തു. . ഇന്ത്യയും യുഎസും തമ്മില്‍ ഹ്രസ്വകാല വ്യാപാര കരാറിന് സാധ്യതയുണ്ടെന്ന് ഇരുരാജ്യങ്ങളും സൂചന നല്‍കുന്നു.

 

 

   ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനു പുറമെ പ്രതിരോധ സഹകരണം വര്‍ധിപ്പിക്കാനുള്ള കരാറിലും ഇരു പ്രധാനമന്ത്രിമാരും ഒപ്പ് വച്ചേക്കും. ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാൾ​ഡ് ട്രം​പ് ക​ട​ന്നു​പോ​കു​ന്ന ഗു​ജ​റാ​ത്തി​ലെ ചേരി പ്ര​ദേ​ശ​ങ്ങ​ൾ മ​തി​ൽ കെ​ട്ടി മ​റ​യ്ക്കാ​ൻ തീ​രു​മാ​നം ആകുകയും ചെയ്‌തു. അതായത്, ട്രം​പി​ന്‍റെ റോ​ഡ് ഷോ ​ക​ട​ന്നു​പോ​കു​ന്ന സ​ർ​ദാ​ർ വ​ല്ല​ഭാ​യി പ​ട്ടേ​ൽ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​വും ഇന്ദിര പാ​ല​വും ത​മ്മി​ൽ ചേ​രു​ന്ന സ്ഥ​ല​ത്ത് ഏ​ഴ​ടി​യോ​ളം ഉ​യ​ര​മു​ള്ള മ​തി​ലാ​ണ് സ്ഥാപിക്കുന്നത്.

 

 

   2,500ല​ധി​കം പേ​ർ താ​മ​സി​ക്കു​ന്ന ചേ​രി പ്ര​ദേ​ശ​ങ്ങ​ളും കു​ടി​ലു​ക​ളും ഇ​തു വ​ഴി മ​റ​യ്ക്ക​പ്പെ​ടും. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ സ​ന്ദ​ർ​ശ​ന​വു​മാ​യ് ബ​ന്ധ​പ്പെ​ട്ട് 50 കോ​ടി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ളാ​ണ് അ​ഹ​മ്മ​ദാ​ബാ​ദി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും, 70 ലക്ഷം ആളുകള്‍ ഗുജറാത്തില്‍ സ്വീകരിക്കാനുണ്ടാകുമെന്നാണ് മോദി പറഞ്ഞതെന്നും, ഇത് വളരെ ആവേശകരമായിരിക്കുമെന്നും,എന്നുമായിരുന്നു  ഇന്ത്യ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, ഇന്ത്യയോടുള്ള, യുഎസ് പ്രസിഡന്റ്, ട്രംപിന്റെ പരാമര്‍ശം.

 

 

 

   റിലയൻസ് ഇൻഡസ്ട്രീസ് ചെയര്‍മാൻ മുകേഷ് അംബാനി, ഭാരതി എയര്‍ടെൽ ചെയര്‍മാൻ സുനിൽ മിത്തൽ, ടാറ്റ സൺസ് ചെയര്‍മാൻ എൻ ചന്ദ്രശേഖരൻ, മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാൻ ആനന്ദ് മഹീന്ദ്ര, എൽആൻഡ്ടി ചെയര്‍മാൻ എഎം നായിക്ക്, ബയോകോൺ സിഎംഡി കിരൺ മജുംദാര്‍ ഷാ തുടങ്ങിയ ബിസിനസ് പ്രമുഖരെയാണ് ട്രംപ് കാണുന്നത്.യുഎസിലെ ഉത്പാദനം, തൊഴിലവസരങ്ങൾ എന്നിവ വ‍ര്‍ധിപ്പിയ്ക്കുന്നത് ലക്ഷ്യമിട്ടാണ് കൂടിക്കാഴ്ച്ച.

 

 

  എന്നാൽ ഇന്ത്യാ സന്ദര്‍ശനം നടത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്വീകരിക്കാനായി വലിയ മുന്നൊരുക്കങ്ങളാണ് അഹമ്മദാബാദില്‍ നടക്കുന്നത്. ഡൊണാള്‍ഡ് ട്രംപിനും ഭാര്യക്കും വരവേല്‍പ്പ് ഗംഭീരമാക്കാന്‍ ഗുജറാത്ത് ഒരുങ്ങുമ്ബോള്‍ ചെലവാകുന്നത് മിനിറ്റില്‍ 55 ലക്ഷം രൂപയോളമെന്ന് റിപ്പോര്‍റ്റുകൾ സൂചിപ്പിക്കുന്നത്. നൂറുകോടിയോളം രൂപ വിവിധ വകുപ്പുകള്‍ ചെലവാക്കുമ്ബോള്‍ ട്രംപ് നഗരത്തില്‍ തങ്ങുക മൂന്നരമണിക്കൂര്‍മാത്രമാണ്.സര്‍ക്കാര്‍ വകുപ്പുകളും കോര്‍പ്പറേഷനും അര്‍ബന്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനുമാണ് ചെലവിന്റെ മുഖ്യഭാഗവും വഹിക്കുന്നത്.

 

 

   റോഡുകളുടെ നിര്‍മ്മാണത്തിനും നവീകരണത്തിനുമാണ് 80 കോടിയോളമാണ് മുടക്കുക.സുരക്ഷയ്ക്ക് 12 കോടി, സ്റ്റേഡിയത്തിലെത്തുന്ന ഒരു ലക്ഷത്തിലധികം പേരുടെ ചെലവിനായി ഏഴുകോടി, സൗന്ദര്യവത്കരണത്തിന് ആറുകോടി, സാംസ്‌കാരിക പരിപാടികള്‍ക്ക് നാലുകോടി എന്നിങ്ങനെയാണ് കോടികളുടെ കണക്ക്.എന്നാൽ റോഡുകളുടെ നിര്‍മ്മാണം നഗരസഭാ ബജറ്റിലുള്ളതിനാല്‍ നഷ്ടമല്ലെന്നാണ് കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നത്.

 

 

   മോദിക്കൊപ്പം നടത്തുന്ന 22 കിലോമീറ്റര്‍ റോഡ് ഷോ ലോകേെറക്കാഡായിരിക്കുമെന്ന് മേയര്‍ ബിജല്‍ പട്ടേല്‍ അവകാശപ്പെട്ടു. അമ്ബതിനായിരം ആളുകള്‍ ഇവരെ സ്വീകരിക്കാന്‍ വഴിയോരങ്ങളില്‍ ഉണ്ടാകും. 1,20,000 പേര്‍ സ്റ്റേഡിയത്തില്‍ ഉണ്ടാകുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. ഇവരിലേറെയും ബിജെപി. പ്രവര്‍ത്തകരായിരിക്കും. ഇതിനിടയിൽ മുന്‍പ് ‘ദാരിദ്ര്യത്തെ അകറ്റൂ’ എന്ന മുദ്രാവാക്യമാണ് രാജ്യത്ത് നിലനിന്നിരുന്നതെന്നും, ഇന്നത് ‘ദാരിദ്ര്യത്തെ മറയ്ക്കൂ’ എന്നതായി മാറിക്കഴിഞ്ഞുവെന്നും പരിഹസിച്ചു കൊണ്ട് ശിവസേനയുടെ മുഖപത്രമായ ‘സാമ്‌ന’ യിൽ പറയുകയുണ്ടായി.

 

 

 

   നമ്മുടെ പ്രധാനമന്ത്രിക്കും, നിരവധി ചിലവുകളാണ് ഉള്ളതത്രെ! രണ്ടു ലക്ഷത്തിന്റെ മൊവാഡോ വാച്ച്, ഒരു ലക്ഷത്തിനു മേല്‍ വില വരുന്ന ബുള്‍ഗരിയുടെ കണ്ണട, പതിനായിരങ്ങള്‍ വില വരുന്ന മോണ്ട് ബ്ലാങ്കിന്റെ പേനകള്‍, 65000 മുകളില്‍ വില വരുന്ന ഐ ഫോണിന്റെ വിവിധങ്ങളായ മോഡലുകള്‍, ട്രോയ് കോസ്റ്റ ഡിസൈന്‍ ചെയ്യുന്ന ലക്ഷങ്ങള്‍ വില വരുന്ന വസ്ത്രങ്ങള്‍, മെയ്ക്ക്  അപ്പിന് വേണ്ടി ദിവസേന ചെലവാക്കുന്നത് ഒരു ലക്ഷത്തിലധികം  രൂപ. ആഡംബര കാറുകളും മറ്റു സൗകര്യങ്ങളും വേറെ.

 

 

   പറഞ്ഞു വരുന്നത് ഹോളിവുഡിലോ ബോളിവുഡിലോ കോടികള്‍ പ്രതിഫലം വാങ്ങി അഭിനയിക്കുന്ന താരങ്ങളുടെ ആഡംബരത്തെ കുറിച്ചല്ല. മറിച്ച് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഡംബര കണക്കുകളെ കുറിച്ചാണ്. അമേരിക്കൻ പ്രെസിൻഡന്റിനെ വരവേൽക്കാൻ കോടികൾ ചിലവാക്കുന്നു, മാത്രമല്ല നരേന്ദ്ര മോദിക്ക് മേക്ക്പ്പിനു വേണ്ടി മാത്രം കോടികൾ ചിലവിടുന്നു. എന്നാൽ എന്ത് കൊണ്ട് ഇന്ത്യ ഇന്ന് പട്ടിണി മാറാതെ കിടക്കുന്നു? എന്തുകൊണ്ട് ഇന്ത്യയിലെ പാവപെട്ട ജനങ്ങൾ ദാരിദ്ര്യത്തിലാഴുന്നു പോകുന്നു ? ചിന്തിക്കേണ്ടി ഇരിക്കുന്നു.

మరింత సమాచారం తెలుసుకోండి: