കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജൂണ്‍ 20 വരെ ചൈനയിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവയ്ക്കാന്‍ എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനം. 

 

 

 

 

 

 

 

 

 

 

 

നേരത്തെ മാര്‍ച്ച് 28 വരെ ചൈനയിലേക്കുള്ള എല്ലാ സര്‍വീസുകളും എയര്‍ ഇന്ത്യ നിര്‍ത്തിവച്ചിരുന്നു.

 

 

 

 

 

ഇത് ജൂണ്‍ 20 വരെ നീട്ടാനാണ് ഇപ്പോൾ എടുത്ത.

 

 

 

 

 

ബുധനാഴ്ച വൈകുന്നേരം ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

 

 

 

 

എയര്‍ ഇന്ത്യ സി.എം.ഡി ഇന്ന് ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിക്കും.

 

 

 

ഇതിനിടെ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ അവശേഷിക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വ്യോമസേനയുടെ സി-17 ോബ്മാസ്റ്റര്‍ വിമാനം ചൈനയിലേക്ക് പുറപ്പെടാന്‍ വൈകും.

 

 

 

ഇന്ത്യയില്‍ നിന്ന് മരുന്ന് കയറ്റി അവിടെ എത്തുന്ന വിമാനം അവശേഷിക്കുന്ന ഇന്ത്യാക്കാരുമായി തിരിച്ചു വരാനാണ് അധികൃതര്‍ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ചില സാങ്കേതിക കാരണങ്ങളാല്‍ വിമാനത്തിന് യാത്ര പുറപ്പെടാനായിട്ടില്ല.

 

 

ചൈനീസ് അധികൃതരെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. വിമാനം വ്യാഴാഴ്ച ചൈനയിലേക്ക് പുറപ്പെടാനാണ് തീരുമാനിച്ചിരുന്നത്.

మరింత సమాచారం తెలుసుకోండి: