ഈ ഗിരിരാജ് സിംഗ് മന്ത്രിക്കു വിവാദ പ്രസ്താവനകൾ അഴിച്ചു വിടുന്നതിൽ ഒരു ഉളുപ്പുമില്ല എന്നത് പച്ചയായ ഒരു വാസ്തവമാണ്. വർഗീയത തലയ്ക്കു പിടിച്ച ഇത്തരം മന്ത്രിമാർ  ഇനിയും  ഇത് തന്നെ ആവർത്തിക്കും. ഈ മുസ്‌ലിങ്ങളെ, 1947ല്‍ തന്നെ, പാകിസ്താനിലേക്ക് അയക്കേണ്ടിയിരുന്നുവെന്നാണ് ഈ വിദ്വാന്റെ ഇപ്പോഴത്തെ പരാമർശം.

 

   

 

 

   രാജ്യത്തിനായി സ്വയം സമര്‍പ്പിക്കേണ്ട സമയമാണിത്. 1947 ന് മുമ്ബ് മുഹമ്മദ് അലി ജിന്ന ഒരു ഇസ്‌ലാമിക രാഷ്ട്രവുമായി മുന്നോട്ടുവന്നു. നമ്മുടെ പൂര്‍വ്വികരുടെ വലിയ വീഴ്ചയായിരുന്നു ഇത്. നമ്മളാണ് ഇപ്പോള്‍ അതിന് വില നല്‍കേണ്ടി വരുന്നത്.

 

 

  

 

 

   അന്ന് മുസ്‌ലിം സഹോദരന്മാരെ പാകിസ്താനിലേക്ക് അയയ്ക്കുകയും ഹിന്ദുക്കളെ ഇവിടേക്ക് എത്തിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇന്നത്തെ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. ഭാരതീയ വംശജര്‍ക്ക് ഇവിടെ അഭയം ലഭിച്ചില്ലെങ്കില്‍ അവര്‍ പിന്നെ എവിടെ പോകും?'- ഗിരിരാജ് സിങ് ഇങ്ങനെയാണ് പരാമർശം ഉന്നയിച്ചത്.

 

 

ചാണകത്തില്‍ കൂടുതല്‍ ഗവേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. പശുക്കള്‍ പാലുല്‍പാദനം നിര്‍ത്തിയാലും കര്‍ഷകര്‍ക്ക് വരുമാനം നിലനിര്‍ത്താന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.12 സംസ്ഥാനങ്ങളിലെ വൈസ് ചാന്‍സിലര്‍മാരുടെയും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

 

 

 

   

 

 

   പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെയാണ് മന്ത്രിയുടെ ഈ അഭിപ്രായ പ്രകടനം. കഴിഞ്ഞയിടക്ക് ഉത്തര്‍പ്രദേശിലെ ദിയോബാന്ദിലുള്ള ഇസ്‌ലാമിക മതകേന്ദ്രം, ഭീകരവാദികളുടെ ഉദ്ഭവ കേന്ദ്രമാണ്, എന്ന ഗിരിരാജ് സിങിന്റെ പ്രസ്താവനയും ഏറെ വിവാദമായിരുന്നു.

 

 

 

    വെറുപ്പിന്റെ മറ്റൊരേടായി മാറുകയാണ്  മന്ത്രി ഗിരിരാജ്.വിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് കുപ്രസിദ്ധി ആര്‍ജിച്ച ബി.ജെ.പി നേതാക്കളില്‍ ഒരാളുമാണ്  ഗിരിരാജ് സിങ്.

 

 

 

പാൽ, ചാണകം, മൂത്ര തുടങ്ങിയവയിൽ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാൻ വലിയ സാധ്യതയുണ്ടെന്നും ഇത് ആത്യന്തികമായി രാജ്യത്തിന്‍റെ സമ്പദ്‍വ്യവസ്ഥയ്ക്കാണ് ഗുണം ചെയ്യുന്നതെന്നും ഗിരിരാജ് സിങ് പറഞ്ഞു. കൃഷിയുടെ ചെലവ് കുറഞ്ഞാൽ ഗ്രാമങ്ങളും കര്‍ഷകരും അഭിവൃദ്ധിപ്പെടും.

 

 

    മഹാത്മാ ഗാന്ധിയുടെയും റാം മനോഹര്‍ ലോഹ്യയുടെയും ദീൻദയാൽ ഉപാദ്ധ്യായയുടെയും ആശയങ്ങള്‍ പിന്തുടര്‍ന്നാണ് താൻ ജീവിക്കുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.ജനങ്ങള്‍ ഭഗവത്ഗീത, രാമായണം, ഖുറാന്‍ തുടങ്ങിയ ഗ്രന്ഥങ്ങളിലെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതുപോലെ താന്‍ ഈ നേതാക്കളുടെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

మరింత సమాచారం తెలుసుకోండి: