അങ്ങ്, യുഎസിൽൽ നിന്നുള്ള, ട്രംപിന്റെ വരവേൽപ്പും, അതിനു വേണ്ടുന്ന മുന്നൊരുക്കങ്ങളുമായി, ഇന്ത്യ, ചലിച്ചു കൊണ്ടേയിരിക്കുകയാണ്. എന്നാലും, നാം കാണാതെ പോകുന്ന, ചില സംഭവങ്ങൾ, ഉണ്ട്. കണ്ടിട്ടും, കണ്ടില്ല എന്ന് നടിക്കുന്ന, ചിലതും. കേന്ദ്ര സർക്കാരിന്റെ, പൗരത്വ നിയമത്തിനെതിരെ, രാജ്യമെമ്പാടും പ്രതിഷേധങ്ങൾ, ഇപ്പോഴും തുടരുകയാണ്. എന്നാൽ മോദിക്കും, അമിത് ഷായ്ക്കും ഇതിനെ കുറിച്ച്, യാതൊരു കൂസലുമില്ല, എന്ന മട്ടിലാണ്, കാര്യങ്ങളുടെ ഒരു പോക്ക്.

 

 

 

   എന്നാൽ ഇടയ്ക്കു, ചില സമാധാന ചർച്ചകളും, ഒപ്പം ചില കൂടി കാഴ്ചാകളും ഒക്കെ, നടത്താൻ, ചിലരൊക്കെ ആലോചിച്ചിരുന്നു. എന്നാൽ, അതും, പാതി വഴിയിൽ ഉപേക്ഷിച്ച, മാട്ടാണ്. മാത്രമല്ല  കേരളക്കരയിൽ നിന്നും, ഒരു  മനുഷ്യരോഷം ഉയർന്നിട്ടുണ്ട്. "ഫാസിസ്റ്റുകള്‍ക്ക് മുന്നില്‍, അഡ്‍ജസ്റ്റ്മെന്‍റ് ജീവിതത്തിന്, തയ്യാറല്ല"  എന്നാണ്, ഇതിനെ സംബന്ധിച്ച്‌ നടൻ മാമുക്കോയ, പറഞ്ഞത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ, രൂക്ഷ പ്രതികരണവുമായാണ്, മാമൂക്കോയ   എത്തിയിരിക്കുന്നത്. #

 

 

 

 

  ജീവനെ ഭയപ്പെടുന്നവരാണ്, ഫാസിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കുന്നത്. എതിര്‍പ്പ് രേഖപ്പെടുത്തുന്നവരെ,  കൊല്ലുകയാണ്. ഇത്തരത്തില്‍ എഴുത്തുകാരെയും കലാകാരന്മാരെയും അവര്‍ ഭീഷണിപ്പെടുത്തുന്നു. തനിക്കും ഭീഷണികള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ മുട്ടുമടക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മാമുക്കോയ  വിശദമാക്കി.

 

 

   മുസ്‍ലിം യൂത്ത് ലീസ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ഷഹീന്‍ ബാഗ് സ്ക്വയറില്‍ സംസാരിക്കുകയായിരുന്നു മാമുക്കോയ .മാത്രമല്ല ഇതിനെ സംബന്ധിച്ചുള്ള  മറ്റൊരു പരിപാടിയിൽ, നേരത്തെ തലപോകാന്‍ നില്‍ക്കുമ്പോള്‍ കയ്യിന്റെയും വിരലിന്റെയും കാര്യം ആലോചിച്ച്‌   ഭയന്നിട്ടു കാര്യമില്ലെന്നാണ് പറഞ്ഞത്. ഒപ്പം, ഉദാഹരണ  സഹിതം എടുത്ത് കാട്ടി, ചില വാചകങ്ങൾ കൂടി മാമുക്കോയ അന്ന് ചേർത്തിരുന്നു.

 

 

   ഒരു പേപ്പട്ടി കടിക്കാന്‍ വന്നാല്‍ എന്ത് ചെയ്യുമെന്ന നമ്മള്‍ യോഗം കൂടി തീരുമാനിക്കാറില്ല, എന്താണോ  വേണ്ടതെന്ന് അത് തന്നെ മനുഷ്യൻമാര്‍ ചെയ്യും.  20 കോടി ജനങ്ങളെ നിങ്ങള്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല. ഇന്ത്യയിലെ റോഡുകളുടെയും   സ്ട്രീറ്റുകളുടെയും പേരുമാറ്റിയാണ് ഇവര്‍ തുടങ്ങിയത്.  എന്റെ ബാപ്പയുടെ ബാപ്പയുടെ കാലം മുതല്‍ ഞങ്ങളിവിടെ ജീവിക്കുന്നുണ്ട്. ഇനിയുംഇനിയും ഇവിടെ തന്നെ തുടരും.സ്ഥലം ഒരുത്തന്റേയും കുത്തകയല്ല.

 

 

 

  തലപോകാന്‍ നില്‍ക്കുമ്പോള്‍ കയ്യിന്റെയും വിരലിന്റെയും കാര്യം  ആലോചിച്ചു ഭയന്നിട്ടു കാര്യമില്ല. പോരാടുക തന്നെ ചെയ്യും. ഇങ്ങനെ ആയിരുന്നു ആ നടന്റെ വാക്കുകളിൽ,കത്തി നിന്ന രോഷം.  എന്തൊക്കെ ആരൊക്കെ പറഞ്ഞാലും, കൂട്ടിനു കുറെ പോലീസും ,മറ്റ് സേനാംഗങ്ങളും, കുറെ സംഘി ചേട്ടന്മാരും ചേച്ചിമാരും  കാണും എന്നുള്ള ഒരുറപ്പാണ് പൗരത്വ നിയമത്തിനു പിന്നിലുള്ളത്.

 

 

 

 

  ഇനി ഒന്നും പറ്റിയില്ലെങ്കിൽ വെടി വച്ച് കൊന്നു കളയുക, സ്വാമിമാരെക്കൊണ്ടൊക്കെ വിവാദ പ്രസ്താവനകൾ മുഴക്കുക. കഷ്ട്ടം !

మరింత సమాచారం తెలుసుకోండి: