സോഷ്യൽ മീഡിയകളിൽ ഏറ്റവും കൂടുതൽ ജനപ്രീതി ലഭിക്കാൻ നാം എല്ലാപേരും ഏറെ ആഗ്രഹിക്കുന്നവരും ഇഷ്‌ടപെടുന്നവരുമാണ്. അതിലൊരു സോഷ്യൽ മീഡിയ പ്ലാറ്റഫോം ആണ് ഫേസ്ബുക്കും. ഫേസ്ബുക്കിൽ മോദിക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കാളും ജനപ്രീതി ഉണ്ടെന്നു പറഞ്ഞാലോ? അതെ, സത്യമാണ്,ഫേസ്ബുക്കിലെ നരേന്ദ്ര മോദിയുടെ ജനപ്രീതി ഒടുവില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും അംഗീരിച്ചു.

 

 

 

 

   ഫേസ്ബുക്കിലെ നരേന്ദ്ര മോദിയുടെ ജനപ്രീതി ഒടുവില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും അംഗീരിച്ചു.നേരത്തെ താനാണ് ഫേസ്ബുക്കില്‍ ഒന്നാം സ്ഥാനത്തെന്നായിരുന്നു ട്രംപ് അവകാശപ്പെട്ടത്. താനാണ് ഫേസ്ബുക്കിലെ നമ്പര്‍ വണ്‍ എന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗാണ് തന്നെ അറിയിച്ചതെന്നും ട്രംപ് പറഞ്ഞിരുന്നു. ചുരുക്കത്തിൽ, ഫേസ്ബുക്കിലെ നമ്പര്‍ വണ്‍, നമ്പര്‍ ടുവിന്‍റെ, നാട്ടിലേക്ക് പോകുന്നുവെന്നായിരുന്നു, ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ച് ട്രംപ് നേരത്തെ പറഞ്ഞത്.

 

 

 

    ഞാന്‍ അടുത്തയാഴ്‍ച ഇന്ത്യയിലേക്ക് പോവുകയാണ്. അവിടെ 150 കോടി ജനങ്ങളുണ്ട്. അവിടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫേസ്ബുക്കില്‍ രണ്ടാമതാണ്. നിങ്ങള്‍ക്കറിയാമോ ഒന്നാമതാരാണെന്ന്. അത് ഞാനാണ്.ഇങ്ങനെയായിരുന്നു  ട്രംപ് പറഞ്ഞത്. മാത്രമല്ല, മോദീ, നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു.

 

 

 

  എന്നാല്‍ നിങ്ങളുടെ ജനസംഖ്യ 150 കോടിയാണ്. എന്‍റേത് 32.5 കോടിയും. അതിന്‍റെ മുന്‍തൂക്കമാണ് നിങ്ങള്‍ക്കുള്ളത് എന്നും ട്രംപ് കൂട്ടിച്ചേർക്കുകയുണ്ടായി. മോദിയെ 44 ലക്ഷം പേരാണ് ഫേസ്ബുക്കില്‍ പിന്തുടരുന്നത്. ട്രംപിനെ 27 ലക്ഷം പേരും.  ഇന്ത്യയിലെ ജനസംഖ്യയെക്കുറിച്ച് ട്രംപ് പറഞ്ഞതും തെറ്റാണ്.

 

 

   ഔദ്യോഗിക കണക്ക് പ്രകാരം 130 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. അങ്ങനെ രണ്ടുപേരും ഇപ്പോൾ പരസ്പരം എത്ര ഫോള്ളോവെഴ്‌സും, എത്ര ലൈക്സ്ഉം ഒക്കെ കിട്ടുമെന്നും, അതിനെ കുറിച്ചുള്ള, കണക്കെടുത്തും അങ്ങനെ അങ്ങ് നടക്കുകയാണ്

 

 

ഒടുവല്‍ മോദി തന്നേക്കാള്‍ മുന്നിലാണെന്ന് സമ്മതിച്ച ട്രംപ് ഇപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ചിരിക്കുകയാണ്. മോദീ, നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. എന്നാല്‍ നിങ്ങളുടെ ജനസംഖ്യ 150 കോടിയാണ്. എന്‍റേത് 32.5 കോടിയും. അതിന്‍റെ മുന്‍തൂക്കമാണ് നിങ്ങള്‍ക്കുള്ളത്. -ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞു.

 

 

 

 

ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് താനാണ് ഫേസ്ബുക്കില്‍ ഒന്നാമനെന്ന് അറിയിച്ചതാണെന്നാണ് ട്രംപ് നേരത്തെ അവകാശപ്പെട്ടത്. കഴിഞ്ഞ മാസം ദാവോസില്‍ ലോക സാമ്പത്തിക ഫോറം വേദിയിലും ട്രംപ് ഫേസ്ബുക്കിലെ ഒന്നാം സ്ഥാനം അവകാശപ്പെട്ടിരുന്നു. മോദി രണ്ടാമനാണെന്നായിരുന്നു അന്നും ട്രംപ് പറഞ്ഞത്.

మరింత సమాచారం తెలుసుకోండి: