ഇന്ത്യ സന്ദർശനത്തിനെത്തുന്ന ട്രംപാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. അമേരിക്കൻ പ്രസിഡന്റായ ശേഷം ആദ്യമായാണ് ട്രംപ് ഇന്ത്യ സന്ദർശനത്തിനെത്തുന്നത് എന്ന പ്രത്യേകത ഉള്ളത് കൊണ്ട് തന്നെ വൻ തോതിലുള്ള സുരക്ഷയും സ്വീകരണങ്ങളുമാണ് ഇന്ത്യ ഒരുക്കുന്നത്. ഫെബ്രുവരി 24ന് ഇന്ത്യൻ സന്ദർശനത്തിനായെത്തുന്ന ട്രംപിന്റെ സുരക്ഷയ്ക്കായുള്ള സന്നാഹങ്ങളും വാഹനങ്ങളും നേരത്തെ തന്നെ ഇന്ത്യയിൽ എത്തിയിട്ടുണ്ട്.

 ട്രംപിന്റെ ഇന്ത്യാ   സന്ദർശനത്തിന് മുന്നോടിയായി അഹമ്മദാബാദിൽ ചേരികളെ മറക്കാൻ വേണ്ടി മതില് കെട്ടിയത് വൻ വിവാദമാണ് ഉണ്ടാക്കിയത്. കോടിക്കണക്കിന് ചെലവിട്ട് മതില് കെട്ടുന്നതിലും നല്ലത് അത് കൊണ്ട് ആ ചേരിയിലുള്ളവർക്ക് വീട് നിർമ്മിച്ചു കൊടുത്താൽ മതിയായിരുന്നല്ലോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

   എന്തായാലും ട്രംപിന്റെ വരവ് മനുഷ്യന് മാത്രമല്ല പ്രതിസന്ധി സൃഷ്ടിക്കുന്നത് എന്ന് വ്യക്തമാക്കുന്ന വാർത്തകളാണ് പുറത്തു വരുന്നത്. പ്രണയ കുടീരമായ താജ്മഹൽ സന്ദർശനവും ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

    അത് കൊണ്ട് തന്നെ താജ്മഹൽ പരിസരത്തുള്ള കുരങ്ങൻമാരും ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താജ്മഹൽ പരിസരത്ത് കുരങ്ങു ശല്യം വർധിച്ചു വരികയാണ്.

   ഇത് ട്രംപിന്റെ താജ്മഹൽ സന്ദർശനത്തിന് വില്ലനായി മാറുമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ കണക്കാക്കുന്നത്. അഹമ്മദാബാദിൽ ചേരി കാണാതിരിക്കാൻ മതില് കെട്ടിയ മോദി സർക്കാർ താജ്മഹലിൽ കുരങ്ങുകളുടെ ശല്യം ഇല്ലാതാക്കാൻ എന്താണ് ചെയ്യുമെന്നത് കണ്ടറിയണം എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. രസകരമായ പല ട്വീറ്റുകളും ഇതിനെ കൂട്ട് പിടിച്ച് ട്വിറ്ററിൽ ട്രെൻഡിങ്ങാകുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‍ത്തി സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരുൺ മിശ്ര. രാജ്യാന്തര തലത്തിൽ അംഗീകാരം നേടിയ ദീർഘദർശിയും ബുഹുമുഖ പ്രതിഭയുമാണു മോദിയെന്നു അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയിൽ രാജ്യാന്തര ജുഡീഷ്യൻ കോൺഫറൻസ് 2020 ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രിക്ക് നന്ദി അർപ്പിക്കവെയാണ് അരുൺ മിശ്രയുടെ വാക്കുകൾ.

   നരേന്ദ്ര മോദിയുടെ കീഴിൽ, രാജ്യാന്തര സമൂഹത്തിൽ ഉത്തരവാദിത്തവും സൗഹാർദവുമുള്ള രാജ്യമാണ് ഇപ്പോൾ ഇന്ത്യയെന്ന് പറഞ്ഞ ജസ്റ്റിസ് ഭീകരതയില്ലാത്ത, സമാധാനവും സുരക്ഷയുമുള്ള ലോകത്തിനായി ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും വികസനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണവും മുഖ്യമാണെന്നും അഭിപ്രായപ്പെട്ടു.

మరింత సమాచారం తెలుసుకోండి: